തിരുവനന്തപുരം : ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. കുവൈറ്റ് ജനസംഖ്യയുടെ 21 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഇവരുടെ എണ്ണം ഏകദേശം പത്തു ലക്ഷത്തോളം വരും. അവിടെയുള്ള ആകെ തൊഴിലാളികളുടെ മുപ്പതു ശതമാനവും ഇന്ത്യക്കാരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും മലയാളികളും. അവരെയെല്ലാം നടുക്കുന്നതാണ് ബുധനാഴ്ച ഉണ്ടായ തീപിടിത്തം
ദുരന്തത്തിനരയായവരുടെ കുടുംബാംഗങ്ങളുടെ തീരാ വേദനിയിൽ പങ്കാളിയാകുന്നു. മൃതദേഹങ്ങൾ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സിബി കാട്ടാമ്പള്ളിയുടെ വേർപാടിൽ ചെന്നിത്തല അനുശോചിച്ചു
നാലു പതിറ്റാണ്ട കാലത്തോളം മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന ഒരു സുഹൃത്തിനെയാണു സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തോടെ നഷ്ടമായതെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മാധ്യമ രംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിനുള്ള അംഗീകാരമാണ് സംസ്ഥാന-ദേശീയ- അന്തർദേശീയ രംഗങ്ങളിൽ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ. തിരുവനന്തപുരം പ്രസ് ക്ലബ് നടത്തുന്ന ജേർണലിസം ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ എന്ന നിലയിൽ കേരളത്തിൽ ഒരു പിടി മികച്ച മാധ്യമ പ്രവർത്തകരെ പരിശീലിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സിബിയുടെ വേർപാടിൽ ഏറെ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു- രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.