പുതിയ ‘മൂവ് കൂൾ’ അവതരിപ്പിച്ച് മൂവ്
കൊച്ചി : വേദന സംഹാരി ബ്രാൻഡായ മൂവ് പുതിയ ഉൽപ്പന്നം പരിക്കുകൾ, ഉളുക്ക് എന്നിവ മൂലം പേശികൾക്കും ഉണ്ടാകുന്ന വേദന, പേശികളിലെ സ്ട്രെയിൻ, പുകച്ചിൽ എന്നിവയിൽ നിന്നും ആശ്വാസം നൽകുന്നതാണ് ‘മൂവ് കൂൾ’. കോൾഡ് തെറാപ്പിയെ അടിസ്ഥാനമാക്കി മെന്തോളിന്റെ കൂളിംഗ് പവർ ‘മൂവ് കൂളി’ൽ വരുന്നുണ്ട്. ഐസ് പോലെ കുളിർമ്മയേകുന്ന അനുഭവം നൽകി പ്രശ്നമുള്ളയിടത്ത് മരവിപ്പിച്ച് 15 സെക്കൻഡിനുള്ളിൽ ഫലിച്ചുതുടങ്ങുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അനുസരിച്ച് ഉൽപ്പന്നങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി മികച്ച പ്രതിവിധികൾ നൽകുന്നതിന്റെ നേർസാക്ഷ്യമാണ് ‘മൂവ് കൂൾ’ എന്ന് റെക്കിറ്റ് സൗത്ത് ഏഷ്യ ഹെൽത്ത്& നുട്രീഷൻ റീജണൽ മാർക്കറ്റിംഗ് ഡയറക്ടർ കനിക കൽറ പറഞ്ഞു. ജെല്ലുകളും സ്പ്രേകളുമായി രണ്ട് രൂപത്തിൽ ഓൺലൈനിലും റീട്ടെയിൽ സ്റ്റോറുകളിലും മൂവ് കൂൾ ലഭിക്കും. 10 ഗ്രാം, 20 ഗ്രാം ജെല്ലിനു യഥാക്രമം 60 രൂപയും 110 രൂപയും സ്പ്രേയിൽ 15 ഗ്രാമുനു 85 രൂപയും 35 ഗ്രാമിനു 186 രൂപയുമാണ് വില.
Akshay