ഒ.ആര്‍ കേളുവിന് ദേവസ്വം നല്‍കാത്തത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല; സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം (22/06/2024)

ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഒ.ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങല്‍ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കെ. രാധാകൃഷ്ണനില്‍ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോള്‍ ദേവസ്വം എന്തിനാണ് എടുത്തുമാറ്റിയതെന്ന്

മനസിലാകുന്നില്ല. അത് തെറ്റായ തീരുമാനമാണ്. ദേവസ്വം പോലുള്ള ഒരു വകുപ്പ് കേളുവില്‍ നിന്നും മാറ്റാന്‍ പാടില്ലായിരുന്നു. കൊടിക്കുന്നില്‍ സുരേഷിനെ പോലെ ഏറ്റവും മുതിര്‍ന്ന പാര്‍ലമെന്റ് അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടാണ് ഒ.ആര്‍ കേളുവിനോട് സംസ്ഥാന സര്‍ക്കാരും കാട്ടിയത്. അര്‍ഹതപ്പെട്ട സ്ഥാനമാണ് കൊടിക്കുന്നിലിന് നിഷേധിക്കപ്പെട്ടത്. മോദിയുടെ അതേ നിലപാട് തന്നെയാണ് കേരളത്തിലും. കൊടിക്കുന്നിലിനെ അവഗണിച്ചതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ ആ നിലപാടെടുത്ത മുഖ്യമന്ത്രി കേളുവിന്റെ കാര്യത്തില്‍ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *