ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം

Spread the love

ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ പത്താം വാർഷികാഘോഷങ്ങൾക്ക് ജൂൺ 24-ന് തുടക്കം; ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും

……………………………………………………………………………….

തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ [ ICT Academy of Kerala] പത്താം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് ടെക്നോപാര്‍ക്കിലെ സി-ഡാക് ആംഫിതിയേറ്ററിൽ നടക്കും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി. അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി. വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേൽക്കർ മുഖ്യപ്രഭാഷണം നടത്തും. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ്-ചാന്‍സലര്‍ ഡോ. ജഗതി രാജ് വി.പി, ഡോ. പി.വി. ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്ക്), ടെക്നോപാര്‍ക്ക് സി.ഇ.ഒ. കേണല്‍ സഞ്ജീവ് നായര്‍ തുടങ്ങിയവർ സംസാരിക്കും. ഐ.സി.ടി. അക്കാദമി സി.ഇ.ഓ. മുരളീധരൻ മന്നിങ്കൽ സ്വാഗതം ആശംസിക്കും.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവരുമായി നൈപുണ്യ പരിശീലനത്തിനും അൺസ്റ്റോപ്പ്, നാസ്‌കോം, സി.ഐ.ഓ. അസോസിയേഷൻ എന്നിവയ്‌ക്കൊപ്പം കേരളത്തിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന, ഐ.സി.ടി. അക്കാദമിയുമായുള്ള പ്രത്യേക ധാരണാപത്രങ്ങളുടെ കൈമാറ്റത്തിനും ചടങ്ങ് സാക്ഷ്യം വഹിക്കും. ഐ.സി.ടി. അക്കാദമിയുടെ തുടക്കം മുതൽ ഇതുവരെ കമ്പനിയുടെ വളർച്ചയ്ക്കായി മികച്ച സംഭാവന നൽകിയ അംഗങ്ങളെ, അവരുടെ ദീർഘകാല സേവനത്തെ മുൻനിർത്തി, ചടങ്ങിൽ ആദരിക്കും.
ഐ.സി.ടി. അക്കാദമിയുമായി ദീർഘകാലബന്ധം പുലർത്തുന്ന വ്യാവസായിക, അക്കാദമിക, ഗവണ്മെൻ്റ് മേഖലകളിലെ പ്രതിനിധികളുടെ ആമുഖ പ്രഭാഷണങ്ങൾ, അക്കാദമിയുടെ ഒരു ദശാബ്ദത്തെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

Vijin Vijayappan
Content Writer & PR Person

Author

Leave a Reply

Your email address will not be published. Required fields are marked *