എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 KVA യുടെ പുതിയ ജനറേറ്റർ എത്തിച്ചു. ആശുപത്രിയിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭിക്കാതിരിക്കുന്നതിനു വേണ്ടിയാണു പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. നിലവിൽ ഇരുപത് വർഷo പഴക്കംചെന്ന രണ്ട് 1000KVA ജനറേറ്ററുകളാണ് പ്രവർത്തിപ്പിക്കുന്നത്.
വൈദ്യുതി തടസപ്പെടുന്ന സാഹചര്യങ്ങളിൽ നിലവിലെ ജനറേറ്റോറുകളിൽ ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചാൽ, ഐ സി യു, ഓപ്പറേഷൻ തീയേറ്ററുകൾ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കാതിരിക്കുന്നതിനാണ് പുതിയ ജനറേറ്റർ പ്രവർത്തന സജ്ജമാക്കുന്നത്.കൂടാതെ മെഡിക്കൽ കോളേജിന്റെ ത്വരിത ഗതിയിലുള്ള വികസന മുന്നേറ്റവും, നൂതന മെഷീനുകളുടെ പ്രവർത്തനങ്ങളും കൊണ്ട് വൈദ്യുതി ഉപയോഗവും ഗണ്യമായി വർധിച്ചിട്ടുണ്ട്.പ്ലാൻ ഫണ്ട് (2022-23)ൽ നിന്നും 84 ലക്ഷം രൂപയുടെ ജനറേറ്ററും, ജനറേറ്റർ പാനൽ ബോർഡ്, ഫൗണ്ടേഷൻ എക്സ്ഹോസ്റ്റ് പൈപ്പ്, ബിൽഡിംഗ് ഉൾപ്പടെ 1.6 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്.പി ഡബ്ലിയു. ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജനറേറ്റർ സ്ഥാപിക്കുന്നത്.