പ്രിയദര്‍ശിനിയുടെ പുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനിലും

Spread the love

കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റി’യുടെ പുസ്തകങ്ങള്‍ ഇനി മുതല്‍ ആമസോണ്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലൂടെ 113 രാജ്യങ്ങളില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധു അറിയിച്ചു.

‘പ്രിയദര്‍ശിനി ആമസോണ്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിന്റെ ഔപചാരികമായ ഉദ്ഘാടനവും പുതുതായി പ്രസിദ്ധീകരിക്കുന്ന 4 പുസ്തകങ്ങളുടെ പ്രകാശനവും 2024 ജൂലൈ 4 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.പി.കെ.രാജശേഖരന്‍, സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ്, ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍, ഡോ.റ്റി.എസ്.ജോയി, എം.സുജയ്, എഴുത്തുകാരനായ ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പഴകുളം മധു സ്വാഗതവും, സെക്രട്ടറി ബിന്നി സാഹിതി കൃതജ്ഞതയും രേഖപ്പെടുത്തും.

 

Author

Leave a Reply

Your email address will not be published. Required fields are marked *