പെന്തിക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് : ഫിന്നി രാജു ഹൂസ്റ്റൺ

Spread the love

മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ കാനഡ കോൺഫറൻസിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിറ്റ്ബിയിലെ കാനഡ ക്രിസ്ത്യൻ കോളേജിൽ ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കുന്നു. അനുഗ്രഹീതരായ ശുശ്രൂഷകന്മാർ വചനം പ്രസംഗിക്കുന്നു. പാസ്റ്റർ ഗ്ലെൻ ബഡോൺസ്കി (യുഎസ്എ), പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട, കാനഡയിൽ നിന്നുള്ള അഭിഷിക്തർ എന്നിവർക്കൊപ്പം കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭകളിൽ നിന്ന് തിരഞ്ഞെടുത്ത 30 അംഗ ഗായകസംഘം ഗാനങ്ങൾ ആലപിക്കുന്നു അവരോടൊപ്പം അനുഗ്രഹീത വർഷിപ്പ് ലീഡർ പാസ്റ്റർ ലോർഡ്സൺ ആന്റണിയും ശുശ്രൂഷിക്കുന്നു.

ഈ സമ്മേളനം ഹാർവെസ്റ് ടിവി ലൈവ് സംപ്രേഷണം ചെയ്യുന്നു. അതോടൊപ്പം പെന്തിക്കോസ്തൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ കനേഡിയൻസ് എന്ന ഫേസ്ബുക്ക് പേജിൽ ലൈവ് ആയിട്ട് മീറ്റിങ്ങുകൾ കാണുവാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട് .

കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ www.thepfic.ca എന്ന വെബ്‌സൈറ്റിൽ ചെയ്യാം. കൂടാതെ, വെള്ളി, ശനി ദിവസങ്ങളിൽ, അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും, രാവിലെ മുതൽ വൈകുന്നേരം വരെ, *ടിം കിഡ്സ്* എന്ന പ്രോഗ്രാമിന് കീഴിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിക്കുന്നു.

ഈ കോൺഫറൻസിൻ്റെ വിഷയം *ക്രിസ്തുവിൽ ഒരുവൻ* എന്നതാണ്. കോൺഫറൻസിനായി പ്രത്യേകം തയ്യാറാക്കിയ പാട്ടുപുസ്തകത്തിൽ കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭയുടെ തുടക്കത്തെക്കുറിച്ച് വിശദീകരണം നൽകിയിട്ടുണ്ട്.

വിവിധ നിലയിൽ ഉള്ള കമ്മറ്റികൾ കോൺഫെറെൻസിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നു.16 അംഗ നാഷണൽ കമ്മറ്റിയിൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് ടൊറോണ്ടോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മൻ്റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസ് ആയി പാസ്റ്റർ ബാബുജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടോറോന്റോ,പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ എബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, മാത്രമല്ല വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികൾ, 40 അംഗ ലോക്കൽ കമ്മറ്റി, വിവിധ പ്രയർ ഗ്രൂപ്പുകൾ ഇവയോട് ചേർന്ന് വിവിധ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ, ഒരുക്കങ്ങൾ എന്നിവ നടന്നു വരുന്നു.

ഈ PCIC കോൺഫറൻസ് കാനഡ മലയാളി പെന്തക്കോസ് സഭകളുടെ ചരിത്രത്തിൽ ആദ്യമായി 10 പ്രൊവിൻസിൽ നിന്നും നൂറിൽപരം സഭകൾ ഇതിൽ പങ്കെടുക്കുവാൻ ആവേശത്തോടെ മുന്നോട്ട് വന്നിരിക്കുന്നു. ഇതൊരു വലിയ ഐക്യതയുടെയും ഉണർവിന്റെയും കാലമായി മാറുവാൻ ദൈവം നമ്മെ എല്ലാവരെയും ഉപയോഗിക്കട്ടെ എന്ന പ്രാർത്ഥനയോടെ, എല്ലാവരെയും വിറ്റ്ബിലേക്ക് വന്നുചേരുവാൻ ഞങ്ങൾ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *