ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യം സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നു. ഒരു ജില്ലയില്‍ നിന്ന് 4 കുട്ടികള്‍ എന്ന രീതിയില്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് എറണാകുളം ജില്ലയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അവാര്‍ഡ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിനായി കുട്ടികളെ 6 -11 വയസ്, 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗത്തിലേയും ഓരോ കുട്ടിക്ക്് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും.

2. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും ഈ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്, 12-18 വയസ് എന്നീ 2 വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും. .

3. 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ് ശില്പനിര്‍മ്മാം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം, എന്നീ മേഖലകളില്‍ കഴിവ് തളിയിച്ചിട്ടുള്ളവരായിരിക്കണം. (ഇതുമായി ബന്ധപ്പട്ടു ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി/പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം. .

5. കേന്ദ്രസര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്‌കാര്‍ (National Child Award for Exceptional Achievement) കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുന്നതല്ല.

6. ഒരു തവണ ഉജ്ജ്വബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കുന്നതല്ല

7. ഒരു ജില്ലയിലെ 4 കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

8. 25000/- രൂപയും സര്‍ട്ടിഫിക്കറ്റും, ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷ ഫോറം www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് 5 നകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030 ഫോണ്‍ നമ്പര്‍ 8157828858

Author

Leave a Reply

Your email address will not be published. Required fields are marked *