നിസാൻ എക്സ്-ട്രെയിൽ വില പ്രഖ്യാപിച്ചു; പ്രാരംഭവില 49.92 ലക്ഷം

Spread the love

കൊച്ചി: ജപ്പാനിൽ നിർമിക്കുന്ന നാലാം തലമുറ എക്സ്-ട്രെയിലിന്റെ വില പ്രഖ്യാപിച്ചു. 49.92 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ജൂലൈ 26 മുതൽ ഒരു ലക്ഷം രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചിരുന്നു. മുന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കൊലോമീറ്റർ വാറന്റിക്ക് പുറമെ മൂന്നു വർഷത്തെ റോഡ് സൈഡ് അസ്സിസ്റ്റൻസും എക്സ്-ട്രെയിലിന് നിസാൻ നൽകുന്നുണ്ട്. രണ്ട മുതൽ അഞ്ചു വർഷം വരെയുള്ള പ്രീപെയ്ഡ് മൈന്റനെൻസ് പ്രോഗ്രാമും ഇതിനോടൊപ്പം ലഭ്യമാണ്.

ലോകത്തിലെ ആദ്യ പ്രൊഡക്ഷൻ വേരിയബിൾ കംപ്രഷൻ- ടർബോ എഞ്ചിൻ ഘടിപ്പിച്ചതാണ് ജപ്പാനിൽ നിർമിക്കുന്ന എക്സ്-ട്രെയിൽ. ഡി-സ്റ്റെപ്പ് ലോജിക്ക് കണ്ട്രോൾ & പാഡിൽ ഷിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന മൂന്നാം തലമുറ എക്‌സ്‌ട്രോണിക്ക് സിവിടിയാണ് നിസാൻ എക്സ്-ട്രെയിലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡയമണ്ട് ബ്ലാക്ക്, പേൾ വൈറ്റ്, ഷാംപെയ്ൻ സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ എക്സ്-ട്രെയിൽ രാജ്യത്ത് എമ്പാടുമുള്ള ഡീലർഷിപ്പുകൾ വഴിയോ നിസാൻ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം.

Akshay

Leave a Reply

Your email address will not be published. Required fields are marked *