ദുരിത ബാധിതരുടെ ക്ലെയിം സെറ്റിൽമെന്റുകൾ ഉടനടി തീർപ്പാക്കും; എൽ ഐ സി

Spread the love

കൊച്ചി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് എൽ ഐ സി അറിയിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷുറൻസുകൾ ഉടനടി തീർപ്പാക്കും. ഇതിനായി സംസ്ഥാന സർക്കാർ

ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും എൽ ഐ സിയുടെ എംഡിയും സിഇഒയുമായ സിദ്ധാർഥ മൊഹന്തി പറഞ്ഞു.സമാനതകളില്ലാത്ത ദുരിതംപേറുന്ന വയനാട്ടിലെ സഹോദരങ്ങൾക്കൊപ്പമാണ് എൽ.ഐ.സിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Asha Mahadevan

Author

Leave a Reply

Your email address will not be published. Required fields are marked *