ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും ആ നാടിന്റെ പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് ഉണ്ടാകുന്നത്

Spread the love

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും ആ നാടിന്റെ പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് ഉണ്ടാകുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ദുഃഖവും അവർ കടന്നു പോകുന്ന ദുരിതവും തിരിച്ചറിഞ്ഞ് തങ്ങളാൽ കഴിയുന്നത് അവർക്കായി മാറ്റിവയ്ക്കാനുള്ള ശ്രമങ്ങൾ ഏറെ പ്രശംസനീയവുമാണ്.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ന് ഓഫീസിലെത്തിയിരുന്നു. കുടുക്കയിൽ ശേഖരിച്ച പണവുമായാണ് അവരെത്തിയത്. ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും അഭിനന്ദനാർഹമാണ്. തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നാടിനായി കൈകോർത്ത കുഞ്ഞുമക്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും. നിങ്ങളുടെ ഈ കരുതലും സ്നേഹവും എന്നും കാത്തുസുക്ഷിക്കുക, എല്ലാവിധ ആശംസകളും.

Leave a Reply

Your email address will not be published. Required fields are marked *