സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

Spread the love

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തി ഏഴാം വാര്‍ഷിക ദിനത്തിലേക്ക് കടക്കുമ്പോള്‍, രാജ്യത്തിന്റെ വര്‍ണാഭമായ ചരിത്രവും ദേശീയ പ്രസ്ഥാനത്തിന്റെ ആവേശകരമായ ഓര്‍മ്മകളുമാണ് മനസില്‍ നിറയുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്മാരായ ദേശാഭിമാനികളെയും ഓര്‍ക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യ സമരത്തിന് സമാനതകളില്ലാത്ത നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആദര്‍ശങ്ങളും മതേതരത്വവും ജാനാധിപത്യവും സോഷ്യലിസവുമെന്ന അവരുടെ ആശയങ്ങളും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സമയമാണ് ഇതെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സ്വാതന്ത്ര്യ ദിനാഘോഷം.

രാജ്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ട ദിവസസം കൂടിയാണ് സ്വാതന്ത്ര്യ ദിനം. ഏവര്‍ക്കും ഊഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *