വയനാടിനായി നമുക്ക് ഒന്നിച്ചു നിൽക്കാം – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

വയനാട് ദുരന്തത്തിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൽ ഒരു രാത്രി കൊണ്ടില്ലായത് മൂന്ന് ഗ്രാമങ്ങളാണ്. ഉറ്റവരും കിടപ്പാടവും ജീവിതോപാധികളും നഷ്ടമായവർക്ക് എന്തെല്ലാം പകരം നൽകിയാലും മതിയാകില്ല. എന്നിരിക്കിലും ദുരന്തബാധിതരുടെയും ദുരിതബാധിത മേഖലയുടെയും പുനർനിർമാണം അനിവാര്യമായ കാര്യമാണ്. എല്ലാവരും വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. തുക എത്ര ചെറുതായാലും ശരി, നിങ്ങളുടെ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണ്. വയനാടിനായി നമുക്ക് ഒന്നിച്ചു നിൽക്കാം.

Leave a Reply

Your email address will not be published. Required fields are marked *