ഡെൻ്റൺ കൗണ്ടിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഗ്വാട്ടിമാലയിലെ 3 സഹോദരിമാർ

Spread the love

ഡെൻ്റൺ കൗണ്ടി(ടെക്സാസ് ) :കഴിഞ്ഞ വാരാന്ത്യം ഡെൻ്റൺ കൗണ്ടി ആർഗൈലിൽ ഐ -35 ഡബ്ല്യൂവിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേർ മൂന്ന് സഹോദരിമാരാണെന്ന് തിരിച്ചറിഞ്ഞു.

മൂന്ന് സ്ത്രീകളും മുൻ ഗ്വാട്ടിമാലൻ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി എഫ്രൈൻ ഒറോസ്കോയുടെ സഹോദരിമാരാണെന്ന് സെൻട്രൽ അമേരിക്കൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എഫ്രെയിനിൻ്റെ മുൻ റണ്ണിംഗ് മേറ്റ് കാർലോസ് പിനേഡ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അനുശോചനം പങ്കുവെച്ചു.

വൈകുന്നേരം 6:45 നു ക്രോഫോർഡ് റോഡിലെ I-35W ൻ്റെ വടക്കൻ പാതകളിലായായിരുന്നു അപകടം സംഭവസ്ഥലത്തു , പോലീസും പാരാമെഡിക്കുകളും എത്തിച്ചേർന്നു . ആറ് പേരെ ഡെൻ്റൺ ആശുപത്രിയിലേക്ക് മാറ്റി, അതിൽ മൂന്ന് പേർ മരിച്ചു.

ടാറൻ്റ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പിന്നീട് ഇരകളെ 69-കാരനായ ഒഡിലിയ ഒറോസ്‌കോ ഗോൺസാലസ് ഡി അൽവാരസ്, 65-കാരനായ എലിയ ഒറോസ്‌കോ, 63-കാരനായ ഗ്ലാഡിസ് ഒറോസ്‌കോ ഗോൺസാലസ് ഡി സിഫ്യൂൻ്റസ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *