പിണറായിയുടേത് അഴിമതിയേയും അക്രമത്തേയും വര്‍ഗീയതയേയും വാരിപ്പുണരുന്ന ഭരണം : എംഎം ഹസന്‍

Spread the love

അഴിമതിയേയും അക്രമത്തേയും വര്‍ഗീയതയേയും വാരിപ്പുണരുന്ന ഭരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അരോപണങ്ങളില്‍ അന്വേഷണം നേരിടാതെ മുഖ്യമന്ത്രി ഭയന്നോടുന്നു. ബിജെപി പിന്തുണയോടെ അധികാരത്തില്‍ തുടരുന്ന പിണറായി വിജയന്‍

രാജിവെയ്‌ക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. പിണറായി വിജയന്റെ രാജവാഴ്ച അവസാനിപ്പിക്കാനുള്ള അന്തിമപോരാട്ടമാണിത്. ഏകാധിപതിയായ പിണറായി വിജയനെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ ജനം ചവിട്ടിപുറത്താക്കും. കേരളത്തില്‍ സിപിഎമ്മിന്റെ അന്തകനാണ് പിണറായി വിജയന്‍. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്ക് കാരണക്കാരനായ ഗോര്‍ബച്ചേവിന്റെ കേരളത്തിലെ പകര്‍പ്പാണ് പിണറായി വിജയനെന്നും എം.എം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *