എഡ്മിന്റണിൽ ആദ്യമായി മെഗാ തിരുവാതിരയൊരുക്കി നേർമ്മയുടെ ഓണാഘോഷം

Spread the love

എഡ്മിന്റൻ : എന്നും പുതുമ നിറഞ്ഞ പരിപാടികൾ മലയാളികൾക്കിടയിലേക്കു എത്തിക്കാൻ എഡ്മൺടോൺ മലയാളി കൂട്ടായ്മയായ നേർമയ്ക്കു സാധിച്ചിട്ടുണ്ട്. എഡ്മൺടോണിലെ Balwin Community Hall -ൽ വച്ച് ഓഗസ്റ്റ് 31-നു നടത്തപ്പെട്ട നേർമ്മയുടെ ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുരയ്ക്കാൻ നേർമ്മയുടെ

അംഗങ്ങളായ നാല്പതോളം സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. ആൽബെർട്ടയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മെഗാ തിരുവാതിര നടത്തപ്പെടുന്നത്. മെഗാ തിരുവാതിര കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും രസകരങ്ങളായ കലാ പരിപാടികളോടൊപ്പം TALENT ഓൺലൈൻ മ്യൂസിക് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച LIVE ORCHESTRA-യും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടികൾക്ക് പകിട്ടു കൂട്ടുവാൻ

ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടി പുത്തൻ പാവാടയും ബ്ലൗസും ഉടുത്തു കുഞ്ഞു കുട്ടികളും കേരള സാരികളണിഞ്ഞു സ്ത്രീകളും മാവേലിമന്നനെ വരവേറ്റു. സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഉള്ള സമ്മാന ദാനവും പായസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കായി ഉള്ള സമ്മാന ദാനവും നടത്തപ്പെട്ടു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *