ലോകമെമ്പാടുമുള്ള കേരളീയർക്ക് എന്റെ ഹാർദമായ ഓണാശംസകൾ. ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല, അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ്. ഐതിഹ്യത്തിലെ സമത്വസുന്ദര കാലത്തിന്റെ ഓർമ ഓണത്തിലൂടെ പുതുക്കുമ്പോൾ അത് അത്തരം ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള പ്രചോദനവുമാകുന്നു. ജാതി – മത വ്യത്യാസങ്ങൾക്ക് അതീതമായ മാനസിക ഒരുമയുടെ ഉത്സവമായ ഓണത്തിന്റെ സ്‌നേഹസന്ദേശം ലോകമെങ്ങും എത്തിക്കാൻ നമുക്ക് സാധിക്കട്ടെ” – ഗവർണർ സന്ദേശത്തിൽ പറഞ്ഞു.