എഐ സാങ്കേതികവിദ്യയോടെ പുതിയ ഓണ ക്യാമ്പയിന് അവതരിപ്പിച്ച് ജോയ്ആലുക്കാസ്

Spread the love

കൊച്ചി : ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ എഐ ഓണ ക്യാമ്പയിന്‍ അവതരിപ്പിച്ചു. ‘എ സിംഫണി ഓഫ് ട്രഡീഷന്‍ ആന്റ് ജോയ്’ എന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി നിര്‍മ്മിച്ചെടുത്ത കഥാപാത്രങ്ങളാണ് പരസ്യചിത്രത്തില്‍ പരസ്യത്തിൽ ഉള്ളത്.
കേരളത്തിലെ തനത് കാഴ്ച്ചകളായ നെല്‍പ്പാടങ്ങള്‍ കാണിച്ചു കൊണ്ടു തുടങ്ങുന്ന വീഡിയോ ഓണത്തിന്റെ ഗൃഹാതുരമായ അനുഭവങ്ങളിലേക്ക് കാഴ്ച്ചക്കാരെ എത്തിക്കുന്നു. ഓണക്കാലത്തെ പൂക്കളം, വിവിധ കലാരൂപങ്ങള്‍, ഭൂപ്രകൃതി, തിരുവാതിര തുടങ്ങിയ കാഴ്ച്ചകള്‍ എഐ സാങ്കേതികവിദ്യയിലൂടെ കാഴ്ച്ചക്കാരിലേക്കെത്തിച്ച് മികച്ച ദൃശ്യാനുഭവമാണ് വീഡിയോ നല്‍കുന്നത്. വൈകാരികമായ അനുഭവങ്ങളെ സാങ്കേതിക വിദ്യയിലൂടെ എത്രമാത്രം ഫലപ്രദമായി അവതരിപ്പിക്കാം എന്നതിനുള്ള ഉദാഹരണം കൂടിയാണിത്.
ഓണം ആഘോഷിക്കുന്നതിനോടൊപ്പം എഐ സാങ്കേതിക വിദ്യയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം പുനഃസൃഷ്ടിക്കാനായിതില്‍ ഏറെ സന്തോഷമുണ്ട്. ഓണാഘോഷത്തിന്റെ ആവേശവും എഐ സാങ്കേതികവിദ്യയിലൂടെ ഇന്നത്തെ ആളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നതെന്ന് ജോയ്ആലുക്കാസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
പാരമ്പര്യത്തിലുറച്ചു നിന്നുള്ള ജോയ്ആലുക്കാസിന്റെ പ്രതിബദ്ധത കൂടിയാണ് പുതിയ ക്യാമ്പയിന്‍. ലോകമെമ്പാടുമുള്ളവര്‍ക്ക് ഓണത്തിന്റെ ആവേശം പകരുന്നതാണ് ഈ വീഡിയോ.
സൂത്ര എന്ന പരസ്യകമ്പനി നിര്‍മ്മിച്ച പരസ്യത്തിന്റെ വരികള്‍ ചെയ്തിരിക്കുന്നത് ടി.ബി. സനീഷാണ്.
വീഡിയോ ലിങ്ക് – https://youtu.be/AaTdSDwP8cQ

Anna Priyanka

Author

Leave a Reply

Your email address will not be published. Required fields are marked *