കെപി കുഞ്ഞിക്കണ്ണന്റെ നിര്യാണം : യുഡിഎഫ് കണ്‍വീനര്‍ അനുശോചിച്ചു

Spread the love

മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെപി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. ഉദുമ നിയോക മണ്ഡലത്തിലെ എംഎല്‍എയെന്ന നിലയിലും കാസര്‍കോട് ഡിസിസിയുടെ പ്രസിഡന്റെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.

കോണ്‍ഗ്രസിന്റെ എക്കാലത്തും ശക്തനായ നേതാവ്. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച് കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാക്കളില്‍ ഒരാളായ നേതാവാണ് കുഞ്ഞിക്കണ്ണന്‍. ലീഡര്‍ കെ.കരുണാകരന്റെ വിശ്വസ്തനായ അനുയായി പ്രവര്‍ത്തിച്ച കുഞ്ഞിക്കണ്ണന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. യൂത്ത് കോണ്‍ഗ്രസ് കാലഘട്ടം മുതല്‍ അദ്ദേഹവുമായി ഉറ്റ സൗഹൃദം പലുര്‍ത്താനും അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ എനിക്ക് കെപി കുഞ്ഞിക്കണ്ണന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *