സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹം : കെ.സുധാകരന്‍

Spread the love

ഇപി ജയരാജന്‍ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയത് ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

തനിക്കെതിരെയുള്ളത് വെറും രാഷ്ട്രീയക്കേസാണെന്ന് പരമോന്നത കോടതിക്കും ബോധ്യപ്പെട്ടു. തന്റെ നിരപരാധിത്വവും ഈ കേസിന് പിന്നിലെ രാഷ്ട്രീയ

ലക്ഷ്യവും ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് തന്നെ കുറ്റവിമുക്തനാക്കിയത്.എന്നാല്‍ ഇപിയും സിപിഎമ്മും സര്‍ക്കാരും തന്നെ ക്രിമിനലാക്കി ചിത്രീകരിക്കാനും കൊലയാളി പട്ടം ചാര്‍ത്തി നല്‍കാനുമായാണ് ഈ കേസിനെ ഇതുവരെ ഉപയോഗിച്ചത്. വ്യാജ ആരോപണങ്ങളുടെ പേരില്‍ കാലങ്ങളായി സിപിഎം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നുയെന്നും സുധാകരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *