രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനം കോണ്‍ഗ്രസ് വിപുലമായി ആഘോഷിച്ചു. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍,ജി.എസ്.ബാബു,ജി.സുബോധന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വി.എസ്.ശിവകുമാര്‍,ചെറിയാന്‍ഫിലിപ്പ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്,വര്‍ക്കല കഹാര്‍, മണക്കാട് സുരേഷ്,കെ.മോഹന്‍കുമാര്‍,പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ദേശരക്ഷാ പ്രതിജ്ഞ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചൊല്ലിക്കൊടുത്തു.തിരുമല സ്വദേശിയായ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി വൈഗ മഹാത്മാ ഗാന്ധിജിയുടെ ലഘുജീവചരിത്രം പാരായണം നടത്തി. വൈഷ്ണവ ജനതോ എന്ന പ്രാര്‍ത്ഥനാ ഗീതം ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ആലപിച്ചു.കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വട്ടീയൂര്‍ക്കാവ് അസംബ്ലി മണ്ഡലത്തിലെ 99-ാം നമ്പര്‍ ബൂത്തിന്റെ യോഗവും ഗാന്ധി സ്മൃതിസംഗമവും കെപിസിസി ഓഫീസ് അങ്കണത്തില്‍ നടന്നു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു.ജി.എസ്.ബാബു എന്നിവര്‍ പങ്കെടുത്തു.
ഉപയോഗശൂന്യമായ നിക്കല്‍-കാഡ്മിയം ബാറ്ററികള്‍,സിഎഫ്എല്‍ ലാമ്പുകള്‍ തുടങ്ങിയ അപടകരമായ പാഴ് വസ്തുക്കളുടെ നിര്‍മാര്‍ജനത്തിന് കെപിസിസി ശാസ്ത്രവേദി മുന്നോട്ട് വെയ്ക്കുന്ന വികേന്ദ്രീകൃതവും ലളിതവുമായ രീതിയുടെ പ്രദര്‍ശനം നടന്നു.ശാസ്ത്രവേദി പ്രസിഡന്റ് പ്രൊഫ.അച്യുത്ശങ്കര്‍ ഇതിന്റെ പ്രവര്‍ത്തന രീതി വിശദീകരിച്ചു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വയനാട് തിരുനെല്ലി പഞ്ചായത്തിലെ അനന്തോത്ത് കുന്ന് 45 -ാം ബൂത്ത് നമ്പറില്‍ നടന്ന ഗാന്ധിസ്മൃതി സംഗമത്തില്‍ പങ്കെടുത്തു.സംസ്ഥാനത്തെ 25177 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ‘ഗാന്ധിയുടെ ഇന്ത്യ’ എന്ന ആശയത്തെ ആസ്പദമാക്കി ഗാന്ധി സ്മൃതി സംഗമങ്ങള്‍ നടന്നു. രാവിലെ 8ന് കോണ്‍ഗ്രസ് ബൂത്തുകളിലെ പ്രവര്‍ത്തകരും അനുഭാവികളും ചര്‍ക്കാങ്കിതമായ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന,പ്രാര്‍ത്ഥനാ ഗീതം ആലാപനം, മഹാത്മാ ഗാന്ധിജിയുടെ ലഘുജീവചരിത്ര പാരായണം,അനുസ്മരണ സമ്മേളനം, ബൂത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശരക്ഷാ പ്രതിജ്ഞാ,ശ്രമദാനം എന്നിവ ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്നു.ഡിസിസികളുടേയും ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടേയും ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ ബൂത്ത് യോഗവും ഗാന്ധിസ്മൃതി സംഗമവും അതാത് സ്ഥലങ്ങളില്‍ നടന്നു.
————-