ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ആയി ഡോ.ആനി പോള്‍, വൈസ് ചെയേഴ്‌സ്‌ ആയി അജിത് കൊച്ചൂസ്, ബിജു ജോർജ് – സരൂപ അനിൽ ( ഫൊക്കാന ന്യൂസ് ടീം)

Spread the love

ഫൊക്കാന പൊളിറ്റിക്കൽ ഫോറം നിലവിൽ വന്നു, നമ്മുടെ യുവതലമുറയെ അമേരിക്കൻ, കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു ഉയർത്തുക, അമേരിക്കൻ , കാനേഡിയൻ രാഷ്ട്രിയത്തിൽ മത്സരിക്കുന്നവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുക എന്ന ഉദ്ദേശത്തോടെ ആണ് ഫൊക്കാന ഈ പൊളിറ്റിക്കൽ ഫോറം രൂപീകരിച്ചിട്ടുള്ളത് .വളരെയധികം രാഷ്ട്രീയ പ്രബുദ്ധത ഉള്ള ആളുകൾ ആണ് മലയാളികൾ ,പക്ഷേ പ്രവാസികൾ ആകുമ്പോൾ നാം രാഷ്ട്രിയത്തിൽ വളരെ പിന്നോട്ട് പോകുന്നു. ഏത് രാജ്യത്ത് ചെന്നാലും ആ രാജ്യത്തിൻറെ സാമൂഹ്യ രംഗങ്ങളിലും രാഷ്ട്രീയ രംഗങ്ങളിലും നാം ശ്രദ്ധചെലുത്തണം .

വോട്ടേഴ്‌സ് ശതമാനത്തിൽ നമ്മൾ വളരെ ചെറുതാണെങ്കിലും , കൃത്യമായിജോലി ചെയ്തു നികുതി നൽകുന്ന ഒരു ജനത എന്ന് പൊതുവെ ഇന്ത്യക്കാരെ കുറിച്ച് ഒരു ധാരണയുണ്ട് . രാഷ്ട്രീയമായി നാം മുന്നോട്ട് വന്നെങ്കിൽ മാത്രമേ ആ രാജ്യത്തിൻറെ ഭരണപരമായ കാര്യങ്ങളിൽ നമുക്ക് സ്വീകാര്യത ലഭിക്കുകയുള്ളു . നമുക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ നമ്മുടെ സമൂഹത്തിന് കിട്ടുവാനും രാഷ്ട്രീയമായ പിടിപാടുകൾ വേണം. അത് അമേരിക്കൻ -കാനേഡിയൻ രാഷ്ട്രീയത്തിലേക്ക് ഒരു അവകാശമായി എത്തിക്കുവാൻ നമ്മളുടെ ഇടയിൽ നിന്ന് കൂടുതൽ നേതാക്കളെ സൃഷ്ടിക്കണ്ടത് ആവശ്യമാണ് . ചില സംസ്ഥാനങ്ങളിൽ മലയാളികൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമാണ് മറ്റ് ചില സ്ഥലങ്ങളിൽ വളരെ ശോചനീയവും ആണ് .

കഴിവുള്ളവരെ തേടിയെത്തുന്നതാണ് അമേരിക്കൻ-കാനേഡിയൻ രാഷ്ട്രീയം. ഇവിടെ പൊതുജനസേവനം ആദരണീയമാണ്. നല്ല പ്രവർത്തനങ്ങൾ നടത്തിയാൽ ഉയർന്ന പദവികൾ സ്വായത്തമാക്കാം.വിദ്യഭ്യാസം, ആതുരസേവന രംഗം, ഐ .ടി തുടങ്ങി നിരവധി മേഖലകളിൽ നാം മുന്നിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിൽ മാത്രമാണ് നാം പിന്നിൽ. അതിനു നമ്മുടെ യുവ തലമുറയെ വാർത്തുഎടുക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ഡോ.ആനി പോള്‍ , ഫൊക്കാനയുടെ സ്വന്തം പുത്രി , ഫൊക്കാനയിലൂടെ പ്രവർത്തിച്ചു അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ചരിത്രം കുറിച്ചവ്യക്തിത്വമാണ് ഡോ.ആനി പോള്‍. .റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി തുടർച്ചയായി നാലു തവണ തിരഞ്ഞെടുക്കപ്പെട്ട ഡോ.ആനി പോള്‍ ഇപ്പോൾ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററിലെ വൈസ് ചെയറായും പ്രവർത്തിക്കുന്നു.
ഫൊക്കാന പൊളിറ്റിക്കൽ ഫോറം ചെയർ ആയ ഡോ.ആനി പോള്‍ , വൈസ് ചെയർസ് ആയ അജിത് കൊച്ചൂസ് , ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പൊളിറ്റിക്കൽ ഫോറത്തിന് അമേരിക്കൻ -കാനഡയുടെ രാഷ്ട്രീയ മേഘലകളിൽ നിരവധി പ്രതിഭകളെ സമ്മാനിക്കാൻ കഴിയും എന്ന ഉത്തമ വിശ്വാസം ഉണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സിക്യൂട്ടീവ് ടീം എന്നിവർ അറിയിച്ചു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *