ശ്രീമതി പ്രിയങ്ക ഗാന്ധി തിരുവമ്പാടി ഈങ്ങാപ്പുഴയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു
വയനാട്ടിലെ ജനങ്ങൾ ഇരുകൈയും നീട്ടി പ്രിയങ്കജിയെ അവരുടെ ഹൃദയങ്ങളിലേക്ക് സ്വീകരിക്കുന്ന കാഴ്ചയാണ് ഓരോ മേഖലയിലും കാണാൻ കഴിയുന്നത്.
വയനാട്ടിലെ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പാർലമെന്റിൽ പോരാട്ടം തുടരുമെന്നും , ഭരണഘടനയുടെ അടിത്തറയായ മൂല്യങ്ങൾ
സംരക്ഷിക്കാനും നാടിന്റെ പുരോഗതിക്കാവശ്യമായ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകി .