യുവജന കമ്മീഷൻ ജാഗ്രതാസഭ യോഗം നവംബർ ആറിന്

Spread the love

ജില്ലയിലെ യുവജനപ്രതിനിധികളെ ഉൾപ്പെടുത്തി കോട്ടയം ജില്ലാതല ജാഗ്രതാസഭ യോഗം യുവജന കമ്മിഷൻ ചെയർമാൻ എം. ഷാജറിന്റെ അദ്ധ്യക്ഷതയിൽ നവംബർ ആറിന് ഉച്ചക്ക് രണ്ടുമണിക്കു കോട്ടയം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേരും.
ജില്ലയിലെ വിദ്യാർത്ഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവകലാശാല, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം എൻ.സി.സി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങൾ ആവിഷ്‌കരിക്കുക, ലഹരിയിൽനിന്നു യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്കെതിരായി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കു മുന്നോടിയായാണ് യോഗം ചേരുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *