തലസ്ഥാന നഗരിയിൽ ഖവാലി സൂഫി സംഗീതമൊരുക്കാൻ വാർസി സഹോദരന്മാർ

Spread the love

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ സൂഫി ഖവാലി സംഗീതമൊരുക്കാൻ രാംപൂർ വാർസി സഹോദരന്മാർ. നവംബർ 4 മുതൽ 7 വരെ തിരുവനന്തപുരം സ്കൂൾ – കോളേജ് ക്യാമ്പസുകളിൽ അരങ്ങേറുന്ന ഖവാലി സൂഫി സംഗീത സദസ്സ് പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും,മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും നയിക്കും. സൂഫി കാവ്യാലാപനത്തില്‍ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, മുഹമ്മദ് നാഖ് വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും വേദിയിൽ അണിനിരക്കും.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാരതീയ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവന്തപുരം മുതൽ കൊച്ചി വരെയുള്ള ക്യാമ്പസുകളിൽ പരിപാടി അവതരിപ്പിക്കും.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഖവാലി സംഗീതത്തെ പരിചയപ്പെടുത്താനും, അത് മനസ്സിലാക്കി ആസ്വദിക്കാനുള്ള ഒരു വേദിയാണ് ഒരുക്കുന്നതെന്നു സ്പിക് മാക്കെ സംസ്ഥാന കോർഡിനേറ്റർ വേലായുധകുറുപ്പ് പറഞ്ഞു.

Program Schedule

04.11.24 – തിങ്കളാഴ്‌ച – കോളേജ് ഓഫ് ആർക്കിടെക്ചർ, വിളപ്പിൽശാല – ഉച്ചകഴിഞ്ഞ് 3:30

05.11.24 – ചൊവ്വാഴ്ച – ആര്യ സെൻട്രൽ സ്‌കൂൾ, പട്ടം – രാവിലെ 10:30

05.11.24 – ചൊവ്വാഴ്ച – NIIST- CSIR, പാപ്പനംകോട് – ഉച്ചകഴിഞ്ഞ് 3:30

05.11.24 – ചൊവ്വാഴ്ച – RGCB, പൂജപ്പുര – വൈകുന്നേരം 6:00

06.11.24 – ബുധനാഴ്‌ച – 2:00pm – സ്വാതി തിരുനാൾ ഗവ. സംഗീത കോളേജ്, തൈക്കാട്

06.11.24 – ബുധനാഴ്‌ച – വൈകുന്നേരം 6:00 – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് & ടെക്നോളജി, വലിയമല.

07.11.24 – വ്യാഴാഴ്‌ച – രാവിലെ 8:30 – കെ.വി,പാങ്ങോട്.

ഖവാലി സംഗീതത്തെക്കുറിച്ച്

സൂഫികളുടെ സവിശേഷ സംഗീതമാണ് ഖവാലി. ദൈവമഹത്വം, പ്രവാചകപ്രകീർത്തനം, ഗുരുമഹാത്മ്യം എന്നിവയുടെ പ്രാധാന്യം സംഗീതസ്വരങ്ങളിലൂടെ പകർന്നുനൽകുന്ന ഖവാലി, കേൾവിക്കാരെ ആത്മീയമായ ദൈവികതയുടെ ലോകത്തിലേക്ക് നയിക്കുന്നു. 800 വർഷം പഴക്കമുള്ള ഈ കലാരൂപം, ആത്മീയ സ്നേഹത്തിന്റെ ആഴവും ദൈവികതയുടെ അനുഭവവും നൽകുന്നു.

ഉർദു, ഹിന്ദി, പേർഷ്യൻ, അറബിക്, ബ്രജ്, സിന്ധി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് ഖവാലി അവതരിക്കപ്പെടുന്നത്.

സ്പിക് മാക്കെ:

ഇന്ത്യൻ കലാരൂപങ്ങളേയും സംസ്കാരത്തെയും യുവതലമുറയിലേക്ക് എത്തിച്ചു അവരിൽ ധാർമ്മികബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയാണ് സ്പിക് മാക്കെ. പഠനത്തോടൊപ്പം കുട്ടികളെ കലയിലും പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

 

Reporter : Anju V I Sneha S

Author

Leave a Reply

Your email address will not be published. Required fields are marked *