കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷങ്ങൾ സംഘർഷങ്ങൾ ഒഴിവാക്കി കടന്നു പോകുവാൻ ടൊറന്റോയോട് അനുബന്ധിച്ച പട്ടണങ്ങളിൽ ഹിന്ദുക്കക്കു സാധിച്ചു എങ്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തിൽ വന്ന ഭക്തരെ ഖാലിസ്ഥാൻ പതാകകൾ കെട്ടിയ വലിയ ഇരുമ്പു പൈപ്പുകൾ, ദണ്ഡുകൾ ഉപയോഗിച്ചു ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമിയ്ക്കുക ഉണ്ടായി. നിരവധി ഭക്തർക്ക് പരിക്ക് ഏൽക്കുകയും,പലരും ഇപ്പോൾ ആശുപത്രികളിൽ തുടരുകയുമാണ്ആ. ക്ഷേത്ര പരിസരത്തു പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് അവർ കേടുപാടുകൾ വരുത്തുകയുണ്ടായി. ആക്രമികൾ വാൾ, തോക്കുകൾ പോലുള്ള മാരക ആയുധങ്ങൾ കൈയ്യിൽ കരുതിയിരുന്നു. കഴിഞ്ഞ വർഷം മിസ്സിസ്സാഗ നഗരത്തിലെ മഹാ ദീപാവലി ആഘോഷങ്ങളിൽ കടന്നു കയറി ഹിന്ദുക്കളെ ആക്രമിച്ച ഇവർ പൊതു ഇടങ്ങളിൽ ഹിന്ദുക്കൾ കൊണ്ടാടിയ നവരാത്രി ഗർബ ആഘോഷങ്ങളിൽ അതൃപ്തർ ആയിരുന്നു. ഖാലിസ്ഥാൻ തീവ്രവാദ അനുകൂലികൾ നിരവധിയായി വസ്തു വകകൾ, സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ, ഖൽസ സ്കൂളുകൾ, ഗുരുദ്വാരകൾ നടത്തുന്ന ബ്രാംപ്ടൺ, മാൾട്ടൻ എന്നീ പട്ടണങ്ങളിൽ വസിയ്ക്കുന്ന ഹിന്ദു സഹോദരങ്ങൾ ഭീതിയുടെ നിഴലിൽ ആണ്. പാർക്കുകൾ ,കട കമ്പോളങ്ങൾക്കു ചേർന്നുള്ള വാഹന പാർക്കിങ്ങുകളിൽ ഹിന്ദു മൂർത്തികളോ, ചിഹ്നങ്ങളോ ഉള്ള വാഹനങ്ങളെ കേട് പാട് വരുത്തുന്ന പ്രവണത കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളരെ രൂക്ഷമായിരിയ്ക്കുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ സ്വത്തു വകകളെ സംരെക്ഷിയ്ക്കേണ്ട ചുമതല നമുക്ക് മാത്രമാണ് എന്ന് ഒരു കരുതൽ വയ്ക്കുക. കാനഡയിലെ ട്രൂഡോ സർക്കാർ ഹിന്ദുക്കൾക്ക് അനുകൂലമായി ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല എന്നുള്ളത് ജനാധിപത്യ വിരുദ്ധമായ ഒരു നടപടി ക്രമമാണ്. തുല്യനീതി ഹിന്ദു സമൂഹത്തിനു നിരസിയ്ക്കപ്പെടുന്ന ഒരു സാഹചര്യത്തെ ഇന്ന് കാനഡയിൽ നിലനിൽക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഹിന്ദുക്കൾ നടത്തുന്ന പല ചെറുകിട കട കമ്പോളങ്ങളിൽ രാത്രി സമയത്തു ആക്രമണം നടത്തി ജനാല ചില്ലുകൾ,വാതിലുകൾ എന്നിവ തകർക്കുക ഉണ്ടായി. നിരവധി ഹിന്ദു ക്ഷേത്രങ്ങളിളെ ആനവാശ്യ എഴുത്തുകൾ കൊണ്ട് മാലിന്യമാക്കുകയും ഉണ്ടായി . ഇങ്ങനെയുള്ള ആക്രമണങ്ങളെ, മോഷണ ശ്രമം എന്ന പേരിൽ ആണ് കേസുകൾ എഴുതി ചാർത്തപെട്ടിട്ടുള്ളത്. ജാഗ്രതയോടെ നമ്മുടെ തൊഴിൽ ഇടങ്ങളിലും, യാത്രകളിലും, സ്വന്തം സ്ഥാപനങ്ങളിലും പെരുമാറേണ്ട ഒരു അതീവ ഗുരുതര പ്രശ്നമാണ് ഇപ്പോൾ കാനഡയിലെ ബ്രാംപ്ടൺ , മാൾട്ടൻ, ഏറ്റിബികോ, മിൽട്ടൺ പട്ടണങ്ങളിൽ ഉള്ളത്. തികച്ചും സംയമനത്തോടെ ഉള്ള പെരുമാറ്റവും, രീതികളും നമുക്ക് ഹിന്ദു സഹോദരങ്ങളുടെ ഇടയിൽ ഉണ്ടാകട്ടെ എന്ന് കാനഡയിലെ മലയാളി ഹിന്ദു സമൂഹത്തോട് കെ എച് എഫ് സി ആഹ്വാനം ചെയ്യുന്നു. കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തിൽ ഖാലിസ്ഥാനി തീവ്രാദികൾ അഴിച്ചു വിട്ട ആക്രമണത്തിൽ കെ എച്ഛ് എഫ് സി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിൽ അപലപിയ്ക്കുകയും, സ്ഥലത്തെ എം പി പി, ചന്ദ്ര, എം പി സോണിയ സിദ്ധു,ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗൺ എന്നിവരെ അടിയന്തിരമായി വിളിച്ചു പ്രതിക്ഷേധവും , ഹിന്ദു സമൂഹതോടുള്ള ഈ വിവേചനത്തെ കുറിച്ചുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.