വാഷിംങ്‌ടെൺ: 47-ാമത്തെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി അമേരിക്ക. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയുമായ കമലാ ഹാരീസും മുൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ദേശീയതലത്തിൽ നിർണായകമായ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ട്രംപിന് മുൻ തൂക്കമുണ്ടെന്ന് അഭിപ്രായ സർവേകൾ പറയുന്നു. ദേശീയ തലത്തിൽ 2 ശതമാനത്തിൽ താഴെയാണ് വ്യത്യാസം. നോർത്ത് കാരലിന ജോർജിയ, അരിസോൺ, നെവാദ, വിസ്‌കോൺസിൻ, മിഷിഹൺ, പെൻസിൽവേനി എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ. റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക്ക് വോട്ടുകൾ ഏകദേശം തുല്യമായവയാണ് നിഷ്പക്ഷ വോട്ടർമാർ വിധി നിർണയക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ.
കമലാ ഹാരീസ് ഡൊണാൾഡ് ട്രംപ് ഇവരിലാര് യു.എസ് പ്രസിഡന്റാകുന്നതാണ് ഇന്ത്യക്ക് നല്ലത്. ഇതാണ് ഇന്ത്യയിലെ യു.എസ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ ഉയരുന്ന ചോദ്യം. യുഎസ് പ്രസിഡന്റിന്റെ കസേരയിൽ ആരെത്തിയാലും ഇന്ന് ഇന്ത്യയ്ക്ക് പ്രശ്‌നമില്ല.
കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ഇന്ത്യയെപോലെ യുഎസിനും ആവശ്യമാണ്.. ഒരുപക്ഷേ കൂടുതൽ ആവശ്യം ഇന്ന് യുഎസിനാണ് എന്ന് വേണമെങ്കിലും പറയാം. ഈ അവസരത്തിൽ ഇന്ത്യൻ വംശജയായ കമല ജയിക്കുന്നതാണോ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പഴയ ‘ബെസ്റ്റ് ഫ്രണ്ട്’ ട്രപ് ജയിക്കുന്നതാണോ ഇന്ത്യയ്ക്ക് നല്ലതെന്ന ചോദ്യം അപ്രസക്തമാകുന്നത്.അടുത്ത നാല് വർഷം യുഎസിന്റെ ഭരണം ആരുടെ കൈകളിലാവും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
ജെയിംസ് കൂടൽ
ഹൂസ്റ്റൺ,യു എസ് എ