കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ചേലക്കരയില്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം: 8.11.24.
പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന് പറഞ്ഞത് കുറ്റബോധം കൊണ്ട്.
ജാമ്യം ലഭിച്ചത് കൊണ്ട് പിപി ദിവ്യ നിരപരാധിയാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി സിപിഎം അങ്ങനെകരുതണ്ട. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് മൗഢ്യമാണ്.കേസിന്റെ വസ്തുതകള്‍ പരിശോധിച്ചല്ല മറ്റു ചിലകാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്.അത് സ്വാഭാവിക നടപടിയാണ്.ജാമ്യം കിട്ടിയത് കൊണ്ട് കേസില്‍ നിന്ന് മോചിതയായിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നത് പിപി ദിവ്യയുടെ മാത്രം ആത്മവിശ്വാസമാണ്. നീതിക്കായുള്ള എഡിഎമ്മിന്റെ കുടുബം നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും.
പിപി ദിവ്യ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തെ നിസ്സാരവത്കരിക്കാന്‍ എല്‍ഡിഎഫും സര്‍ക്കാരും ശ്രമിച്ചാല്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. പോലീസിന്റെ അന്വേഷണത്തില്‍ സത്യം തെളിയില്ല. അവരുടെ കൈകള്‍ ബന്ധിച്ചാണ് അന്വേഷണത്തിന് വിട്ടത്. പിപി ദിവ്യയെ സംരക്ഷിക്കുന്നത് പോലീസാണ്. ഒളിവില്‍ കഴിയാനും കീഴടങ്ങാനും സൗകര്യം നല്കിയതും ഇതേ പോലീസാണ്. ഈ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും.
പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞത് തന്നെ പരസ്യമായ കുറ്റസമ്മതമാണ്. പിപി ദിവ്യ തെറ്റുചെയ്തെന്ന ബോധ്യം സിപിഎമ്മിനുണ്ട്. കുറ്റബോധത്താലാണ് എംവി ഗോവിന്ദന് പിപി ദിവ്യ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന പ്രതികരണം നടത്തിയത്. കുറ്റം ചെയ്ത പിപി ദിവ്യ ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികള്‍ ഉണ്ടാകണം.
എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് പിപി ദിവ്യയുടെ നടപടികളാണ്. ക്ഷണിക്കാത്ത യോഗത്തിലേക്ക് പിപി ദിവ്യ പോകരുതായിരുന്നു. അവരെ ആ യോഗത്തില്‍ പങ്കെടുപ്പിച്ചതും സംസാരിക്കാന്‍ മൈക്ക് നല്കിയതും കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. എല്ലാവര്ക്കും എഡിഎമ്മിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. അദ്ദേഹത്തെ അപമാനത്തിന്റെ ചെളിക്കുണ്ടിലേക്ക് പിപി ദിവ്യ തള്ളിവിട്ടപ്പോഴാണ് ആത്മഹത്യ ചെയ്തത്. പിപി ദിവ്യയ്ക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ആത്മാര്‍ത്ഥതയില്ലാത്തതാണ്. എഡിഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മൊഴി കളക്ടര്‍ പോലീസിന് നല്‍കിയതിന് പിന്നിലും ഇടപെടലുണ്ടെന്നും കെ.സുധാകരന് പറഞ്ഞു
പാലക്കാട് പെട്ടിവിവാദം സിപിഎം പൂട്ടിക്കെട്ടി. സിപിഎം നേതൃത്വത്തിന് തന്നെ ഈ വിഷയത്തില്‍ രണ്ടഭിപ്രായമാണ്. കാമ്പും കഴമ്പുമില്ലാത്ത ആരോപണമാണ് സിപിഎമ്മും ബിജെപിയും സംയുക്തമായി ഉന്നയിച്ചത്. യാഥാര്‍ത്ഥ്യം തെല്ലുമില്ലാത്തിനാല് അത് അവരെ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണ്.
പാലക്കാട് യുഡിഎഫിന്റെ മത്സരം എല്‍ഡിഎഫിനും ബിജെപിക്കുമെതിരെയാണ്. സിപിഎമ്മും ബിജെപിയും സംയുക്തമായിട്ടാണ് യുഡിഎഫിനെ നേരിടുന്നത്.
ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചത്. ശുദ്ധ തോന്ന്യാസമാണത്. പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി സ്വാഗതാര്‍ഹമാണ്. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ശിക്ഷലഭിക്കുന്നത് വരെ കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും കെ.സുധാകരന് പറഞ്ഞു.