റിസ്റ്റൊറേഷന്‍ കാത്ത് ആയിരക്കണക്കിനു സിനിമകള്‍, 9-ാമത് ഫിലിം റിസ്റ്റോറേഷന്‍ ശില്‍പശാല സജീവം

Spread the love

ഒരു ചിത്രം പൂര്‍ണമായി റിസ്റ്റോര്‍ ചെയ്യാന്‍ ഒന്നു രണ്ടു വര്‍ഷമെടുക്കുമെന്ന് ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 67 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നു, പരിശീലകരായി യുഎസ്, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും അവരവരുടെ മേഖലകളില്‍ ലോകത്തിലെത്തന്നെ മുന്‍നിരക്കാരുമായ ഡേവിഡ് വാല്‍ഷ്, മരിയാന്ന ഡി സാങ്റ്റിസ്, എലേന ടമ്മക്കാരോ, നോറ കെന്നഡി തുടങ്ങിയ വിദേശീയരായ 20 ആര്‍ക്കൈവിസ്റ്റുകള്‍, റെസ്‌റ്റോറര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിട്ടുള്ള വിദഗ്ധരും ചേര്‍ന്നാണ് ക്ലാസുകള്‍ നയിക്കുന്നത്.

ശില്‍പശാല പ്രധാനമെന്ന് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍

2007ല്‍ യുഎസില്‍ സ്ഥാപിക്കപ്പെട്ട ഫിലിം ഫൗണ്ടേഷന്റെ ലോകസിനിമാ പ്രൊജക്റ്റിന്റെ ഭാഗമായി റിസ്‌റ്റോര്‍ ചെയ്യപ്പെട്ട അരവിന്ദന്റെ കുമ്മാട്ടിയെപ്പറ്റി ഫൗണ്ടേഷന്‍ സ്ഥാപകനായ വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി രണ്ടു വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ആധുനിക ഫിലിം റിസ്റ്റോറിംഗില്‍ കേരളത്തിനും ഇന്ത്യയ്ക്കും താല്‍പ്പര്യമുണര്‍ത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ തുടക്കമായ ഒമ്പതാമത് ഫിലിം പ്രിസര്‍വേഷന്‍ & റിസ്റ്റോറേഷന്‍ ശില്‍പ്പശാല രണ്ടു ദിവസം പിന്നിടുമ്പോള്‍ റിസ്റ്റോറേഷന്‍ കാത്ത് നിശബ്ദചിത്രങ്ങളായും വിവിധ ഭാഷകളിലും ഫിലിമുകളില്‍ ഉറങ്ങുന്ന നൂറു കണക്കിന് സിനികളെയോര്‍ത്ത് ഏറെ പ്രതീക്ഷയെന്ന് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്ന ലോകപ്രസിദ്ധ ഫിലിം ആര്‍ക്കൈവിസ്റ്റും റിസ്‌റ്റോററും സംവിധായകനുമായ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നി്ന്നും മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടക്കക്കാരായ ഫിലിം ആര്‍ക്കൈവ് ജീവനക്കാര്‍, ആര്‍ക്കൈവിംഗിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഓഡിയോ-വിഷ്വല്‍ പ്രൊഫഷണലുകള്‍, മീഡിയയും അനുബന്ധ വിഷയങ്ങളും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഓഡിയോ-വിഷ്വല്‍ ആര്‍ക്കൈവിംഗില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തുടങ്ങി 66 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 30 പേര്‍ കേരളത്തില്‍ നിന്നും ബാക്കിയുള്ളവര്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തു നിന്നുള്ളവരുമാണ്. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, യുകെ, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം ശ്രീലങ്കയില്‍ നിന്നുള്ള 12 അംഗ സംഘവുമുണ്ട്.

അവരവരുടെ മേഖലകളില്‍ ലോകത്തിലെത്തന്നെ മുന്‍നിരക്കാരായ ഡേവിഡ് വാല്‍ഷ്, മരിയാന്ന ഡി സാങ്റ്റിസ്, എലേന ടമ്മക്കാരോ, നോറ കെന്നഡി എന്നിവരുള്‍പ്പെടെ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്,എല്‍ ഇമാജിന റിട്രോവിറ്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് നാഷനല ദെ ഓഡിയോവിഷ്വല്‍, ഫൊണ്ടേഷനറി ജെറോം സെയ്‌ദോ, പാതെ ആന്‍ഡ് സിനെടെകെ പോര്‍ടുഗീസിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദേശീയരായ 20 ആര്‍ക്കൈവിസ്റ്റുകള്‍, റെസ്‌റ്റോറര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയിട്ടുള്ള വിദഗ്ധരും ചേര്‍ന്നാണ് ക്ലാസുകള്‍ നയിക്കുന്നത്.

രണ്ടാം ദിനമായ ഇന്നലെ (നവം 8) മറീന റൂയിസ് മൊലിന – ബേസിക്ക് പേപ്പര്‍ കണ്‍വര്‍സേഷന്‍ ആമുഖം, മരിയാന ഡി സാങ്റ്റിസ് – ഫിലിം റിപ്പയര്‍, മുര്‍ച്ചാന ബോറ – അണ്‍ലോക്കിങ് ദി മിസ്അണ്ടര്‍സ്റ്റൂഡ് ജയിന്റ് ഇന്‍ ആര്‍ക്കൈവ്‌സ്: എവരിഡേ കാറ്റലോഗിങ്, സാമന്ത ലെറോയ് – ഫിലിം ഹെറിറ്റേജ് പ്രോഗ്രാമിങ്, എറ്റിയെന്‍ മര്‍ച്ചന്റ് – വീഡിയോ ആന്റ് ഓഡിയോ ഡിജിറ്റൈസേഷന്‍, ഫ്രാങ്ക് ലോറെറ്റ് – കളക്ഷന്‍സ് ഡെവലപ്‌മെന്റ്, ഡേവിഡ് വെയ്ഷ് – ഫിലിം ടെക്‌നോളജിയുടെ ആമുഖം, ജോവാന്ന വൈറ്റ് – ഡിജിറ്റല്‍ ടെക്‌നോളജി, സാമന്ത ലെറോയ് – ഫിലിം ഹെറിറ്റേജ് പ്രോഗ്രാമിങ്, തിയാഗോ ഗാന്‍ഹോ – സിനിമാ തിരിച്ചറിയലും തിരഞ്ഞെടുപ്പും എന്നീ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. വൈകീട്ട് ശ്രീ സിനിമയില്‍ ഈയിടെ റിസ്‌റ്റോര്‍ ചെയ്യപ്പെട്ട അമേരിക്കന്‍ നിശ്ശബ്ദചലച്ചിത്രമാ. ദി ജനറല്‍ സ്‌ക്രീനിംഗ് നടന്നു.

Rammohan Paliyath

Author

Leave a Reply

Your email address will not be published. Required fields are marked *