തിരുവനന്തപുരം: ബജാജ് ഫിന്‍സെര്‍വ് എഎംസി ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട് അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 22ന് അവസാനിക്കും.
ബജാജ് ഫിന്‍സെര്‍വ് കണ്‍സപ്ഷന്‍ ഫണ്ട് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഉപഭോഗ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംഭാവന നല്‍കുന്ന എഫ്എംസിജി, ഓട്ടോമൊബൈല്‍സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി, ടെലികോം, പവര്‍, സര്‍വീസസ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ തിരിച്ചറിയുന്നതിനാണ് ലക്ഷ്യമിടുന്നത്.
വളര്‍ച്ചയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിലൂടെ ഉയര്‍ന്നുവരുന്നതും പെട്ടെന്നു വളരുന്ന ഉപഭോക്തൃ പ്രവണതകളില്‍ നിന്നും പ്രയോജനം നേടുന്നതുമായ കമ്പനികളില്‍ ഈ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങളുടെ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് ഈ ഫണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി സിഇഒ ഗണേഷ് മോഹന്‍ പറഞ്ഞു.
ലംപ്‌സത്തിനും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിനും ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 ആണ്. അലോട്ട്മെന്റ് തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ നിക്ഷേപം വീണ്ടെടുക്കുകയാണെങ്കില്‍ 1% എക്സിറ്റ് ലോഡ് ചുമത്തും. ഈ ഫണ്ട് വളര്‍ച്ചയും, ഐഡിസിഡബ്ല്യു (ഇന്‍കം ഡിസ്ട്രിബ്യൂഷന്‍ കം ക്യാപിറ്റല്‍ പിന്‍വലിക്കല്‍) ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ തിരഞ്ഞെടുക്കാനാകും.
ബജാജ് ഫിന്‍സെര്‍വ് എഎംസിയിലെ സിഐഒ നിമേഷ് ചന്ദന്‍, ഇക്വിറ്റി നിക്ഷേപങ്ങളുടെ സീനിയര്‍ ഫണ്ട് മാനേജര്‍ സോര്‍ഭ് ഗുപ്ത, ഡെറ്റ് നിക്ഷേപങ്ങളുടെ സീനിയര്‍ ഫണ്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.
Anto William