കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ടി.പത്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
കേരള വിദ്യാര്‍ത്ഥി യൂണിയനിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ എം.ടി പത്മ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊയിലാണ്ടിയില്‍ നിന്നും രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ടി പത്മ ഫിഷറീസ്-ഗ്രാമ വികസന-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയും മികവ് തെളിയിച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം 2013-ല്‍ കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവെന്ന നിലയില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശക്തയായ സ്ത്രീ സാന്നിധ്യമായിരുന്നു എം.ടി പത്മ.
എം.ടി പത്മയുടെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.