കൊച്ചി: സ്പൈസസ് ബോർഡ് വനിതാ ജീവനക്കാർക്കായി ആർത്തവ ശുചിത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജീവനക്കാരിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിന് പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡുമായി സഹകരിച്ചാണ് സെമിനാർ നടത്തിയത്. ആദ്യഘട്ടത്തിൽ നൂറോളം വനിത ജീവനക്കാർക്കാണ് ക്ലാസ് നൽകിയത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സ്പൈസസ് ബോർഡ് ജീവനക്കാര്‍ ഓൺലൈൻ ആയി പങ്കെടുത്തു.
ജീവനക്കാരിൽ ആര്‍ത്തവ ശുചിത്വബോധം വർധിപ്പിക്കുകയും സുസ്ഥിരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുകയുമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പൈസസ് ബോർഡ് ഡയറക്ടർ (റിസർച്) ഡോ. എ. ബി. രമശ്രീ പറഞ്ഞു. പുനരുപയോഗയോഗ്യമായ ആർത്തവ കപ്പുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക നേട്ടങ്ങൾ, വ്യക്തിഗത ആരോഗ്യ നേട്ടങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി. ഡോ. ശാരിക വിനോദ്, ഡോ. കൃഷ്ണ, ഡോ. ആരതി, ഡോ. ഭവ്യ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Athulya K R