ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് തുടക്കമായി

Spread the love

കസിത് ഭാരത് @ 2047 എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ വർഷത്തെ ഭാരത അന്താരാഷ്ട്ര വ്യാപാര മേള ന്യൂ ഡൽഹിയിലെ പ്രഗതി മൈതനനിയിൽ ഇന്നലെ ആരംഭിച്ചു. സ്വയം പര്യാപ്തത, രാജ്യത്തിന്റെ സമഗ്ര മേഖലകളിലെയും അഭിവൃദ്ധി, നവീനവും സുസ്ഥിരവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തിക വളർച്ച എന്നീ മേഖലകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന് എന്ന ആശയം ഉൾക്കൊണ്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവ ഈ ആശയത്തെ ആസ്പദമാക്കി വിശദീകരിച്ചിട്ടുണ്ട്. കൂടാതെ കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി എന്നിവരുടെ വിൽപ്പന സ്റ്റാളുകളും സജീകരിച്ചിട്ടുണ്ട്. കർഷകർ ഉൽപാദിപ്പിച്ച കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങൾക്ക് പ്രദർശന വില്പന സ്റ്റാളിൽ ആവശ്യക്കാർ ഏറെയാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *