തിരുവനന്തപുരം: ലോക സി ഒ പി ഡി (COPD) ദിനത്തിന്റെ ഭാഗമായി എസ് പി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ ഉള്ള എസ് പി ഫോർട്ട് ആശുപത്രിയിലും ഈഞ്ചക്കലിലെ
എസ് പി മെഡിഫോർട്ടിലും ബുധനാഴ്ച ( ( 20.11.2024) രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ ശ്വാസ കോശ രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. കോട്ടക്കകത്തുള്ള എസ് പി ഫോർട്ട് ആശുപത്രിയിൽ ചെസ്റ്റ് ഫിസിഷ്യൻ ഡോ. എ. പയസിന്റെ (എംഡി, ഡിറ്റിസിടി, ഡി പി എച് ) നേതൃത്വത്തിലും എസ്. പി. മെഡിഫോർട്ടിൽ റെസ്പിറേറ്ററി മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. വിപിൻ. പി. വി (എംഡി, ഡിറ്റിസിടി) യുടെ നേതൃത്വത്തിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ശ്വാസംമുട്ടൽ, ആസ്ത്മ, തുടർച്ചയായുണ്ടാകുന്ന ചുമ, അലർജി, വലിവ് , വിട്ടുമാറാതെ നിൽക്കുന്ന തുമ്മൽ, വിമ്മിഷ്ടം, കുറുങ്ങൽ, പുകവലി മൂലമുള്ള ശ്വാസം മുട്ടൽ, കൂർക്കം വലി മൂലമുള്ള ശ്വാസകോശ രോഗങ്ങൾ, മൂക്കടപ്പ് തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്
ഈ ക്യാമ്പിൽ വരുന്ന രോഗികൾക്ക് വിദഗ്ധ പരിശോധനയും ചിലവേറിയ സ്പൈറോമെട്രി ടെസ്റ്റും തികച്ചും സൗജന്യമാണ്.
ബുക്കിങ്ങിനായി വിളിക്കുക
എസ്. പി ഫോർട്ട് -04712465544
എസ്. പി. മെഡിഫോർട് -04713100100