കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾകാഴ്ചയാണ് അനിവാര്യം, റവ ജോർജ് ജോസ്

Spread the love

ഹൂസ്റ്റൺ :ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾകാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു മുൻ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച വികാരി റവ ജോർജ് ജോസ് ഉധബോധിപിച്ചു.വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർത്തിമായി എന്ന അന്ധനായ മനുഷ്യനു ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേൾവി ശക്തി കൊണ്ടാണ് തിരിച്ചറിയാൻ കഴിഞ്ഞത്‌ . കരുണ ലഭ്യമാകുന്ന വിശ്വാസത്തിൻറെ ഉടമയായിരുന്നു അന്ധനായ ബർത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാർഥനയാണ് നടത്തിയത്,കാഴ്ച ലഭിച്ചപ്പോൾ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദർശിക്കുന്നതും അവനെ കാഴ്ച നൽകിയ ക്രിസ്തുവിനെയാണെന്നും അച്ചൻ കൂട്ടിച്ചേർത്തു.
.
നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 18 വൈകീട്ട് സൂം പ്ലാറ്റുഫോമിലൂടെസംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനാ സമ്മേളനത്തിൽ “ക്രൂശിങ്കൽ” എന്നവിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്ത റവ ജോർജ് ജോസ്.

തുടർന്ന് കാഴ്ച പ്രാപിച്ച ബർത്തിമയിയുടെ ജീവിതത്തിലൂടെ വെളിപ്പെട്ട, കാതുകൾ ജനിപ്പിക്കുന്ന വിശ്വാസം, പ്രതിസന്ധികളെ അതിജീവിക്കുന്ന വിശ്വാസം ,കണ്ണുതുറപ്പിക്കുന്ന വിശ്വാസം, അനുസരിക്കുന്ന വിശ്വാസം,അനുകരിക്കുന്ന വിശ്വാസം എന്നീ അഞ്ചു വിഷയങ്ങളെ കുറിച്ച് അച്ചൻ സവിസ്തരം പ്രതിപാദിച്ചു. ബർത്തിമായിയുടെ ജീവിത മാതൃകകൾ ഉൾക്കൊണ്ടു നമുക്കും ജീവിതത്തെ ക്രമീകരിക്കാം അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു

പ്രാർത്ഥനാ സമ്മേളനത്തിൽ റവ ഉമ്മൻ സാമുവേൽ പ്രാരംഭ പ്രാർത്ഥന നടത്തി.ശ്രീമതി സോഫി പരേൽ (എംടിസി ഡാളസ് കരോൾട്ടൻ) ഗാനമാലപിച്ചു.ശ്രീ ഡാനിയൽ വർഗീസ് (ഇമ്മാനുവൽ MTC ഹൂസ്റ്റൺ) ശ്രീ പി കെ തോമസ് (ട്രിനിറ്റി MTC, ഹൂസ്റ്റൺ) എന്നിവർ മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി. പ്രസിഡണ്ട് റവ വൈ അലക്സ് അച്ചൻ അധ്യക്ഷ പ്രസംഗം നടത്തി :ശ്രീമതി ലില്ലി അലക്സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു . .

സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമാ ഇടവകകളിലെ നിരവധി അംഗങ്ങൾ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്തു. റോബി ചേലഗിരി ( സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡണ്ട് സാം അലക്സ് നന്ദിയും പറഞ്ഞു ,സമാപന പ്രാർത്ഥനയും ആശീർവാദവും റവ ഉമ്മൻ സാമുവേൽ നിർവ്വഹിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *