കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4-5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 4-9 ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. മൈക്രാഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 4-5ശതമാനം പലിശനിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുന്നതാണ്. www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ആലപ്പുഴ ജില്ല. ഓഫീസില്‍ സമർപ്പിക്കണം. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16 നും 32 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8 ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. അപേക്ഷകള്‍ക്കും വിശദവിവരത്തിനും ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015012