തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത; മണപ്പുറം ഗ്രൂപ്പിനു കീഴിൽ 5000 തൊഴിലവസരങ്ങൾ

Spread the love

തൃശൂർ : തൊഴിലന്വേഷകർക്ക് 5000ലധികം തൊഴിലവസരങ്ങൾ തുറന്നു നൽകി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, കമ്പനിയുടെ ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങളുള്ളത്. തസ്തികകളുടെയും അപേക്ഷിക്കാൻ ആവിശ്യമായ യോഗ്യതകളുടെയും വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു;

തസ്തികകൾ
യോഗ്യത
ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷൻസ്, കംപ്ലൈൻസ്, സെക്രെട്ടേറിയൽ, ബിസിനസ്
സിഎ, സിഎംഎ, സിഎസ്, എൽഎൽബി, എംബിഎ, ബിടെക്
ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്
ഡിഗ്രി, പിജി
ഹൗസ് കീപ്പിംഗ്
പത്താം ക്ലാസ്

21 മുതൽ 35 വയസുവരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് മണപ്പുറം ഫിനാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.manappuram.com/careers വഴി അപേക്ഷകൾ സമർപ്പിക്കാം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *