ഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു സംസാരിക്കണം : അഡ്വ. എലിസബത്ത് മാമന്‍ മത്തായി

Spread the love

ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ തുറന്ന സംസാരമില്ലാത്തത് പല കുടുംബബന്ധങ്ങളും തകരുന്നതിന് വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്‍ മെഗാ അദാലത്തിലാണ് പരാമര്‍ശം.
പരസ്പരം മനസിലാക്കിയുള്ള സംസാരത്തിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. കുടുംബപ്രശ്നം, വഴിതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായും എത്തിയത്.
ആകെ 60 പരാതികള്‍ പരിഗണിച്ചതില്‍ 17 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ റിപ്പോര്‍ട്ട് തേടി.

ഒരെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി നല്‍കി. രണ്ട് പരാതികള്‍ ജില്ലാ നിയമസേവന അതോറിറ്റിയുടെ സഹായത്തോടെ പരിഹരിക്കാന്‍ തീരുമാനമായി. ഒരു പരാതി പുതുതായി ലഭിച്ചു. 34 കേസുകള്‍ അടുത്ത സിറ്റിംഗിലേയ്ക്ക് മാറ്റി വെച്ചു.
പാനല്‍ അഭിഭാഷകരായ അഡ്വ. സബീന, അഡ്വ. സീമ, പന്തളം ഐ.സി.ഡി.എസ് സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍ അമല എം. ലാല്‍, പോലിസ് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഷെമി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *