യു.ഡി.എഫ് 26ന് ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തും:യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

Spread the love

ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപത്തിന് 1949ല്‍ ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയ ദിവസമായ നവംബര്‍ 26 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകിട്ട് 5ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ എറണാകുളത്ത് നിര്‍വ്വഹിക്കും.

കോട്ടയം പികെ കുഞ്ഞാലിക്കുട്ടി,തൊടുപുഴ പിജെ ജോസഫ്,തിരുവനന്തപുരം എംഎം ഹസന്‍, കൊല്ലം രമേശ് ചെന്നിത്തല,ആലപ്പുഴ മോന്‍സ്‌ജോസഫ്,തിരുവല്ല കെ.സി.ജോസഫ്, കോഴിക്കോട് ഡോ.എം.കെ.മുനീര്‍,മലപ്പുറം പിഎംഎ സലാം,പാലക്കാട് ടി.എന്‍ പ്രതാപന്‍, തൃശ്ശൂര്‍ വിടി ബല്‍റാം,വയനാട് എപി അനില്‍കുമാര്‍,കണ്ണൂര്‍ ടി.സിദ്ധിഖ്, കാസര്‍ഗോഡ് സിടി അഹമ്മദാലി എന്നിവര്‍ ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍ എന്നിവരെയും സദസില്‍ പങ്കെടുപ്പിക്കും. ഭരണഘടനാ ശില്‍പ്പികളെ കുറിച്ചുള്ള അനുസ്മരണവും നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണത്തിന്റെ തുടക്കം കുറിയ്ക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *