പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് – മുഖ്യമന്ത്രി

Spread the love

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിലായി അദാലത്തുകൾ സംഘടിപ്പിച്ചത്. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തും നടത്തിയിരുന്നു. ഇതിന്റെ തുടർച്ച ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടത്തുകയാണ്.ഈ താലൂക്ക് അദാലത്തുകളുടെ നേതൃപരമായ ചുമതലകൾ വിവിധ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ, വയോജന സംരക്ഷണം, റവന്യു റിക്കവറി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പരാതികൾ അദാലത്തുകളിൽ പരിശോധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *