ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
അഞ്ച് കുടുംബത്തിന്റെ പ്രതീക്ഷയാണ് അപകടത്തില്‍ പൊലിഞ്ഞത്. പഠിക്കാന്‍ മിടുക്കരായ കുട്ടികളെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടത്. കാറിലുണ്ടായിരുന്ന പതിനൊന്ന് പേരില്‍ ശേഷിക്കുന്ന ആറുപേര് ചികിത്സയിലാണ്. ബസ് യാത്രക്കാരിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്ത് എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുയെന്നും കെ.സുധാകരന്‍ പറഞ്ഞു.