ഫിലാഡൽഫിയ : അമേരിക്കയിലുള്ള ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിലയിരുത്തുന്നതിനായി നവംബർ ഒന്നാം തീയതി ഫിലഡല്ഫിയയിലെ ഡെമോക്രാറ്റിക് പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ തമ്പി പോത്തൻ കാവുങ്കലിനു പങ്കെടുക്കുവാൻ അവസരം ലഭിച്ചു. ഫിലാഡൽഫിയ കോൺഗ്രസംഗം ബ്രെണ്ടൻ ബോയ്‌ലേന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഇത്.
കഴിഞ്ഞ 35 വർഷമായി ഫിലഡല്ഫിയയിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന തമ്പി പോത്തൻ റാന്നി കാവുങ്കൽ കുടുംബാംഗവും റാന്നി ക്നാനായ വലിയപള്ളി ഇടവകാംഗവുമാണ്.