വൈദ്യൂതി വില വര്‍ദ്ധനവിന് ഇടയാക്കിയത് അഴിമതിയും കൊള്ളയും – രമേശ് ചെന്നിത്തല

Spread the love

1. വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് കരണമായത് അഴിമതിയും പകല്‍ക്കൊള്ളയുമാണ്. തീരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കി പകരം അതിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും വില വര്‍ദ്ധനവിനും കാരണമായത്. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ അഴിമതി വ്യക്തമാണ്.

2. വൈദ്യുത ഉല്പാദക കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളികളാണ് ഇതിന് പിന്നില്‍. ഈ കൊള്ളയ്ക്ക ജനങ്ങള്‍ ഭാരം ചുമക്കേണ്ട ദുരവസ്ഥയാണുണ്ടായിരിക്കുന്നത്.

3. യൂണിറ്റിന് 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെയുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയിട്ട് പകരം 10 രൂപ 25 പൈസ മുതല്‍ 14 രൂപ 30 പൈസ വരെ നല്‍കിയാണ് ഇപ്പോള്‍ കറന്റ് വാങ്ങുന്നത്.

4. സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത കാര്യമാണ് ഇടതു സര്‍ക്കാരിന് കീഴില്‍ നടന്നിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുത ബോര്‍ഡിന് സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയില്‍ അടിച്ചേല്പിക്കുന്നത്.

5. യു.ഡി.എഫ് സര്‍ക്കാരാണ് ദീര്‍ഘവീക്ഷണത്തോടു കൂടി 2016 ല്‍ വൈദ്യുത ഉല്പാദക കമ്പനികളുമായി 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടന്‍ മുഹമ്മദായിരുന്നു അന്ന് വൈദ്യുതി വകുപ്പ് മന്ത്രി. ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോല്പാദക കമ്പനികളുമായി ഉണ്ടാക്കിയത്.

(1) ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് 200 MW .. Rs. 3.60

(2) ജാബുവ പവര്‍ ലിമിറ്റഡ് 115 MW.. Rs. 4.15

(3) ബാന്‍കോ 100 MW .. Rs. 4.29

(4) ഇന്ത്യാ തെര്‍മല്‍ ലിമിറ്റഡ് 100 MW .. Rs. 4.29

(5) ജാബുവ 2 100 MW … Rs. 4.29

(6) ജിന്‍ഡാല്‍ 2 150 MW… Rs. 4.29

———

ആകെ 765 MW

ഇതില്‍ 465 മെഗാവാട്ടിന്റെ നാല് കരാറുകളാണ് 2023 ല്‍ ടത സര്‍ക്കാരിന് കീഴില്‍ റദ്ദാക്കിയത്.

(1) ജിന്‍ഡാല്‍ ഇന്ത്യാപവര്‍ 150 MW… Rs. 4.29

(2) ജാബുവ 115 MW… Rs 4.15

(3) ജാബുവ 2 100 MW .. Rs 4.29

(4) ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ 100 MW … Rs. 4.29

ആകെ … 465 MW

 

6. നിസ്സാരമായ സാങ്കേതിക കാരണം പറഞ്ഞ് വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് കരാര്‍ റദ്ദാക്കിയത്.

7. റഗുലേറ്ററി കമ്മീഷനാണ് അത് ചെയ്തത്, അതിനാല്‍ ഞങ്ങളെന്തു ചെയ്യും എന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. പക്ഷേ റഗുലേറ്ററി കമ്മീഷനിലെ അംഗങ്ങള്‍ ആരൊക്കെയാണ്? മുന്‍മന്ത്രി എം.എം.മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണ്‍, സി.പി.എം ഓഫീസര്‍ സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി ബി.പ്രദീപ് എന്നിവരാണ് അംഗങ്ങള്‍. ടി.കെ.ജോസ് ഐ.എ.എസ് ആണ് ചെയര്‍മാന്‍. സര്‍ക്കാര്‍ നോമിനികളാണ് എല്ലാവരും. ഭരണക്കാരുടെ താത്പര്യമുസരിച്ചാണ് അവര്‍ നടപടിയെടുത്തിരിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസിലാവും.

8. കുറഞ്ഞ നിരക്കിലുള്ള ഈ കരാറുകള്‍ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ആരില്‍ നിന്നാണെന്ന് കൂടെ നോക്കണം.

8. അദാനിയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. യൂണിറ്റിന് 10 രൂപ 25 പൈസ മുതല്‍ 14 രൂപ 3 പൈസ വരെ വില നല്‍കി അദാനിയില്‍ നിന്ന് നാല് കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്.

9. 4 രൂപ 29 പൈസയുടെ കരാര്‍ റദ്ദാക്കിയ ജിന്‍ഡാലില്‍ നിന്ന് 9 രൂപ 59 പൈസക്ക് പുതിയ കാരാറുണ്ടാക്കി വൈദ്യുതി വാങ്ങുന്നു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. കുറഞ്ഞ നിരക്കിലുള്ള കരാര്‍ റദ്ദാക്കിയ ശേഷം അതേ കമ്പനിയില്‍ നിന്ന് വന്‍വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു.

10. പിണറായി സര്‍ക്കാരിന് കീഴില്‍ മാത്രമേ ഇതൊക്കെ നടടക്കുകയുള്ളൂ.

11. അദാനി പവറിന് കേരളത്തിന്റെ പവര്‍ പര്‍ച്ചേസ് ചിത്രത്തില്‍ വരണമെങ്കില്‍ യു.ഡി.എഫ് കാലത്തെ കുറഞ്ഞ വിലയ്ക്കുള്ള കരാറുകള്‍ റദ്ദാക്കിയേ മതിയാകുകയായിരുന്നുള്ളൂ . അത് സാദ്ധ്യമാക്കാന്‍ഏതൊക്കെ തലത്തിലുള്ള ഗൂഢാലോചനകളാണ് നടന്നതെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടത്തം. ആരൊക്കെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തണം.

12. 2040 വരെ കുറഞ്ഞ നിരക്കില്‍ കേരളത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന അവസ്ഥയാണ് അട്ടിമറിക്കപ്പെട്ടത്. ഇവിടെ റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും വിശാലമായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രര്‍ത്തിച്ചത്. അതിന് ഉത്തരവാദി ഭരണക്കാരുമാണ്. പ്രത്യേകിച്ച് സി.പി.എം. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവരാണ്.

13. യുഡി.എഫ് കാലത്തെ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള കരാര്‍ കാരണം വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 800 കോടിയോളം രൂപയുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായത്.

14. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ അനുസരിച്ച് 2023 വരെ സംസ്ഥാനം വൈദ്യുതി വാങ്ങിയിരുന്നു. ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മേനി പറയുന്ന ലോഡ്‌ഷെഡ്ഡിംഗ് രഹിത കേരളം സാദ്ധ്യമായത് ഈ കരാറുകള്‍ കാരണമായിരുന്നു.

15. ഈ കരാറുകള്‍ റദ്ദാക്കിയത് കാരണം ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ട് കോടിവരെ രൂപയുടെ നഷ്ടം ബോര്‍ഡിന് ഉണ്ടാകുന്നുണ്ട്. ഇത് വരെ 1600 കോടിരൂപയുടെ വൈദ്യുതി വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയിലാണ് വരുന്നത്.

16. 2040 വരെ കേരളത്തിന് നാല് രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 2000 കോടി രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടായിരിക്കുന്നത്. ഇതിന്റെ വിഹിതം ആര്‍ക്കൊക്കെ കിട്ടിയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

16. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാറില്‍ അഴിമതി (ക്രമക്കേട്) കണ്ടതിനെത്തുടര്‍ന്ന റദ്ദാക്കിയെന്നാണല്ലോ വകുപ്പ് മന്ത്രി പറഞ്ഞത്. അങ്ങനെയങ്കില്‍ ആകരാാറിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ തന്നെ എന്തിന് റഗുലേറ്ററി കമ്മീഷന്‍ അംഗമാക്കി? 2016 മുതല്‍ 23 വരെ ഈ കരാര്‍ എന്ത്ു കൊണ്ട് റദ്ദു ചെയ്യാതെ വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നു. ഇടതു മുന്നണി ആയിരുന്നല്ലോ ഭരിച്ചിരുന്നത്.

17. 2016 ലെ കരാറിന് 2016ല്‍ റഗുലേറ്ററി കമ്മീഷന്റെ പ്രൊവിഷണല്‍ അപ്രൂവല്‍ ലഭിച്ചിരുന്നു. ഇടതു ഭരണകാലത്ത് അതിന്മേല്‍ തീരുമാനമെടുക്കാതെ നീട്ടി നീട്ടിക്കൊണ്ടു പോയത് എന്തിന് വേണ്ടിയായിരുന്നു? ഒടുവില്‍ കോടതി ഇടപെടല്‍ ഉണ്ടായതോടെ വിനാശകരമായ തീരുമനവുമെടുത്തു.

18. കരാര്‍ റദ്ദാക്കിയ തീരുമാനം പുനപ്പരിശോധിക്കാന്‍ നടത്തിയ നീക്കങ്ങളെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആര്‍ക്കാണ് മനസിലാകത്തത്.

19. അഴിമതിയുെ കെടുകാര്യസ്ഥതയും കൊണ്ട് വൈദ്യുതി ബോര്‍ഡിനെ വന്‍ കടത്തില്‍ കൊണ്ടെത്തിക്കുകയാണ് ഭരണക്കാര്‍ ചെയ്തത്. അതിന് ഭീമമായ പിഴ ചുമത്തിയിരിക്കുന്നതോ കേരളത്തിലെ സാധാരണക്കര്‍ക്കും. ഇത് അനുവദിക്കാനാവില്ല.

ഈ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് സർക്കാരിന് അയച്ച കത്തിന്റേയും, ഈ കരാർ റദ്ദു ചെയ്താൽ അതിൻ്റെ ഭാരം പൊതുജനത്തിതൃമേൽ വരും എന്ന് സൂചിപ്പിച്ച് മുൻ വൈദ്യുതി ബോർഡ് ചെയർമാൻ പോൾ ആൻ്റണി മന്ത്രിക്കയച്ച കത്തും ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *