സംസ്കൃതസർവ്വകലാശാലയിൽ സ്പോർട്സ് ട്രയൽസ് നടത്തും

Spread the love

1. സംസ്കൃതസർവ്വകലാശാലയിൽ സ്പോർട്സ് ട്രയൽസ് നടത്തും.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നെറ്റ്ബോൾ, അത്‍ലറ്റിക്സ്, ഖൊ ഖൊ പുരുഷ-വനിതാ ടീമുകൾ രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് കാലടി മുഖ്യ ക്യാമ്പസിൽ യഥാക്രമം ഡിസംബർ 13, 16, 17 തീയതികളിൽ രാവിലെ 11ന് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. പങ്കെടുക്കുവാൻ താത്പര്യമുള്ള, 2024 ജൂലൈ ഒന്നിന് 25 വയസ്സ് തികയാത്ത വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സർവ്വകലാശാല ഐഡന്റിറ്റി കാർഡും അതത് ക്യാമ്പസ് ഡയറക്ടർമാർ സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റും സഹിതം കായികവിഭാഗത്തിൽ എത്തിച്ചേരണം.

2. സംസ്കൃതസർവ്വകലാശാലയിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളുണ്ട്. യു.ജി.സി. യോഗ്യതയുള്ളവർക്ക് ഡിസംബർ 11ന് രാവിലെ 11ന് കാലടി മുഖ്യകേന്ദ്രത്തിലുള്ള ഹിന്ദി വിഭാഗത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവു ന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസർ

ഫോണ്‍ നം. 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *