കൊച്ചി : ഉപഭോക്താക്കള്‍ക്ക് മികച്ച ഇൻഷുറൻസ് സേവനങ്ങള്‍ നല്‍കുന്നതിനായി പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ മാഗ്മ എച്ഡിഐ ജനറല്‍ ഇന്‍ഷുറന്‍സ് മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നായ മഹീന്ദ്ര ഫിനാന്‍സുമായി ധാരണയില്‍ ഒപ്പുവച്ചു. മഹീന്ദ്ര ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബല്ലോ, മാഗ്മ എച്ച്ഡിഐ ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജീവ് കുമാരസ്വാമി എന്നിവര്‍ കരാര്‍ കൈമാറി. ഈ കരാര്‍ പ്രകാരം മഹീന്ദ്ര ഫിനാന്‍സ് ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍- നോണ്‍ മോട്ടോര്‍ വിഭാഗങ്ങളില്‍ തടസമില്ലാത്തതും അനുയോജ്യവുമായ ജനറല്‍ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ജനറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് മാഗ്മ എച്ച്ഡിഐ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, ഈ സഹകരണം ഉത്തരവാദിത്തമുള്ള സാമ്പത്തിക സൊല്യൂഷനോടുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ഉദാഹരണമാണെന്നും മഹീന്ദ്ര ഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബല്ലോ പറഞ്ഞു.
‘2047-ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്’ എന്ന ഇന്‍ഷുറന്‍സ് മേഖലയിലെ കാഴ്ചപ്പാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ മഹീന്ദ്ര ഫിനാന്‍സുമായുള്ള ഈ പങ്കാളിത്തം സുപ്രധാന ചുവടുവെപ്പാണെന്നും, ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷയും, അനുയോജ്യമായ ഇന്‍ഷൂറന്‍സ് സേവനങ്ങളും ഉറപ്പു വരുത്തുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മാഗ്മ എച്ച്ഡിഐ ജനറല്‍ ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജീവ് കുമാരസ്വാമി പറഞ്ഞു.
Asha Mahadevan