പുതിയ’കുക്കി റണ്‍ ഇന്ത്യ” ഗെയിം പുറത്തിറക്കി ക്രാഫ്റ്റണ്‍

Spread the love

കൊച്ചി : മൊബൈല്‍ ഗെയിം നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ ഇന്ത്യയും ഡേവ്‌സിസ്റ്റേഴ്‌സും ചേര്‍ന്ന് തയ്യാറാക്കിയ ”കുക്കി റണ്‍ ഇന്ത്യ” ഗെയിം പുറത്തിറക്കി. ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ള ഗെയിമില്‍ മധുരപലഹാരങ്ങളായ ഗുലാബ് ജാമുനും കാജു കട്‌ലി കുക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇന്ത്യന്‍ ചുറ്റുപാടുകളാണ് ഗെയിമിലുടനീളം ചെയ്തിരിക്കുന്നത്. ഗെയിമിനായി പ്രത്യേകം തയാറാക്കിയ മാപ്പിലും ”ഇന്ത്യന്‍ ടച്ച്” കാണാം. പ്രത്യേക ഗെയിം ഇവന്റുകളും ലീഡര്‍ബോര്‍ഡും മറ്റ് സോഷ്യല്‍ ഫീച്ചറുകളും ഗെയിമിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കാഷ്വല്‍ റണ്ണര്‍ വിഭാഗത്തിലുള്ള ഗെയിം ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐഓഎസിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗെയിമിനു വേണ്ടി പ്രീ-രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാത്തിരുവരുടെ എണ്ണം 10 ലക്ഷം കഴിഞ്ഞു. ഗൈയിം പുറത്തിറക്കുന്നതിനു മുന്നോടിയായി പ്രമുഖ ഗുസ്തി താരം ദി ഗ്രേറ്റ് ഖാളിയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറക്കിയ പരസ്യപ്രചാരണവും ഏറെ ജനശ്രദ്ധ നേടി.

ഇന്ത്യക്കാര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഈ ഗെയിമില്‍, ധാരാളം ഭാരതീയ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ക്രാഫ്റ്റണ്‍ ഇന്ത്യയുടെ പബ്ലിഷിങ് മേധാവി മിനു ലീ പറഞ്ഞു. 2025ല്‍ മൂന്നോ നാലോ പുതിയ ഗെയിമുകള്‍ കൂടി അവതരിപ്പിക്കാന്‍ ക്രാഫ്റ്റണിനു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഗെയിമിങ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ക്രാഫ്റ്റണ്‍ ഇന്ത്യ ഗെയിമിങ് ഇന്‍ക്യൂബേറ്റര്‍ എ്ന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 140 മില്യണ്‍ യുഎസ് ഡോളറിന്റെ തന്ത്രപ്രധാന നിക്ഷേപങ്ങളും നടത്തും.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *