വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ വെള്ളാനയാക്കി : വിഡി സതീശന്‍

Spread the love

വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതുന്നതിനെതിരെയും
വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ അഴിമതി നടത്താനുള്ള വെള്ളാനയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസ്ഥാനതല ഉദ്ഘാടനം പട്ടം വൈദ്യുതി ഭവന് മുന്നില്‍ നിര്‍വഹിച്ച് ചൂണ്ടിക്കാട്ടി.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമായിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ റദ്ദാക്കി അതേ കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇടതു സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം. നിലവിലെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പുറമെ അടുത്ത മാര്‍ച്ച് മാസത്തോടെ വീണ്ടും കൂട്ടാനുള്ള നടപടിയെടുത്തിട്ടുണ്ട്.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോര്‍ഡിനെ കോടികളുടെ കടക്കെണിയിലെത്തിച്ചു ഇടതുഭരണം.സ്വകാര്യകമ്പനികള്‍ക്ക് വൈദ്യുതി മേഖലയെ തീറെഴുതി.മണിയാര്‍ ജല വൈദ്യുതി കരാര്‍ കാര്‍ബോറണ്ടത്തിന് നീട്ടികൊടുക്കാനുള്ള നീക്കത്തിന് പിന്നിലും തീവെട്ടിക്കൊള്ളയും അഴിമതിയുമാണെന്നും അതിനെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വിഡി സതീശന്‍ പറഞ്ഞു.

എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്‍,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,ജി.സുബോധന്‍,ജി.എസ് ബാബു, എന്‍.ശക്തന്‍, വി.എസ്.ശിവകുമാര്‍,പാലോട് രവി,പീതാംബരക്കുറുപ്പ്, ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്,കെ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വട്ടിയൂര്‍ക്കാവ് കെ.മുരളീധരന്‍, കോവളം,കാട്ടാക്കട എം.വിന്‍സന്റ് എംഎല്‍എ,പാളയം,മംഗലപുരം,വഞ്ചിയൂര്‍ വി.എസ്.ശിവകുമാര്‍, ഓച്ചിറ,കരുനാഗപള്ളി സി.ആര്‍.മഹേഷ് എംഎല്‍എ, വടക്കേവിള പി.രാജേന്ദ്രപ്രസാദ്, ചിതറ,ചടയമംഗലം എംഎം നസീര്‍, പരവൂര്‍ ശൂരനാട് രാജശേഖരന്‍,കൊല്ലം ബിന്ദുകൃഷ്ണ, തൈക്കാട്ടുശ്ശേരി ഷാനിമോള്‍ ഉസ്മാന്‍,മാന്നാര്‍ ബാബുപ്രസാദ്, ആലപ്പുഴ സൗത്ത് എഎ ഷുക്കൂര്‍, ആലപ്പുഴ നോര്‍ത്ത് എം.ജെ.ജോബ്, കായംകുളം നോര്‍ത്ത് കെ.പി.ശ്രീകുമാര്‍, ഹരിപ്പാട് ജോണ്‍സണ്‍ എബ്രഹാം,ചെങ്ങന്നൂര്‍ എം.മുരളി, അടൂര്‍ പഴകുളം മധു, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പില്‍, ആറന്‍മുള ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ വൈദ്യുതി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പത്തുജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് പ്രതിഷേധ മാര്‍ച്ച് വൈദ്യുതി ഓഫീസുകളിലേക്ക് നടത്തിയിരുന്നു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *