തിരുവനന്തപുരം: ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ രാജിവെയ്ക്കണമെന്നും കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഖാർഗേയെ കൈയ്യേറ്റം ചെയ്ത ബി.ജെ.പി എം.പി.മാർക്കെതിരെ നടപടി യെടുക്കണമെന്നും ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ നിൽപ്പ് സമരം കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഭരണ ഘടനയെ അവഹേളിച്ചു കൊണ്ടിരുന്ന ബി.ജെ.പി. ഇപ്പോൾ അതിന്റെ ശിൽപിയെ പരസ്യമായി അപമാനിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ. മുരളിധരൻ കുറ്റപ്പെടുത്തി. ബി.ജെ.പി എന്നും സവർണ്ണ മനസ്സാണ് പിൻതുടരുന്നത്. സർവ്വരും ബഹുമാനിക്കുന്ന കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുന ഖാർഗേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാണ്. സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.യും മറ്റ് സംസ്ഥാന നേതാക്കളും സമരത്തിന് നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലക്ഷ്മി.ആർ, അഡ്വ. വി. കെ.മിനിമോൾ, രജനി രാമാനന്ദ്, അഡ്വ. യു. വഹീദ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജയലക്ഷ്മി ദത്തൻ, അനിത. എൽ, ഷാമില ബീഗം, സുബൈദ മുഹമ്മദ്, ബിന്ദു ചന്ദ്രൻ ജയ സോമൻ, തുടങ്ങിയവർ പങ്കെടുത്തു.
ജെബി മേത്തർ എം.പി.
സംസ്ഥാന പ്രസിഡണ്ട്