മികച്ച കോളേജ് മാഗസിനുകൾക്കുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു

Spread the love

കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ക്ഷണിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2023- 2024 അധ്യയന വർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ. ഒന്നാം സമ്മാനം 25,000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോൺ: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലും അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *