കേരളത്തിലെ ഒരെയൊരു പാൽപ്പൊടി നിർമ്മാണ ഫാക്ടറി മൂർക്കനാട്

Spread the love

കേരളത്തിലെ ഒരെയൊരു പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉൽപന്നങ്ങളും വിപണിയിലിറങ്ങും.മാറുന്ന കാലത്തിനനുസരിച്ച് ഉത്പന്നങ്ങളും സംവിധാനങ്ങളും മാറണമെന്ന ലക്ഷ്യത്തോടെയാണ് മിൽമ സംസ്ഥാനത്തെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി ആരംഭിക്കുന്നത്. തുടർന്ന് മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 13.3 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫാക്ടറിയുടെ ഉൽപ്പാദനശേഷി പത്ത് ടൺ ആണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും സൂപ്പർ വൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ എസ്സിഎഡിഎ സംവിധാനം വഴി ഉൽപ്പാദനപക്രിയ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും.
ഫാക്ടറി നിലവിൽ വരുന്നതോടെ പ്രതികൂല സാഹചര്യങ്ങളിൽ മിച്ചം വരുന്ന പാൽ നശിച്ചു പോകാതെ പൊടിയാക്കി മാറ്റാൻ കേരളത്തിൽ തന്നെ സൗകര്യമുണ്ടാകും. ഇതുവഴി ക്ഷീരകർഷകർ സംഭരിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താൻ സാധിക്കും. മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി കേരളത്തിന്റെ ക്ഷീരോൽപാദന മേഖലക്ക് ഊർജ്ജമായി മാറും.

 

Author

Leave a Reply

Your email address will not be published. Required fields are marked *